‘മലയാള മാധുര്യം ഗേവൽ ക്ലബി’ന്റെ പ്രവർത്തനം പുനരാരംഭിച്ചു
text_fieldsദമ്മാം: ‘മധുരം മലയാളം’ ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ നേതൃത്വത്തിൽ ‘മലയാള മാധുര്യം ഗേവൽ ക്ലബി’ന്റെ പ്രവർത്തനം അമല ബാലവേദിയുടെ സഹകരണത്തോടുകൂടി പുനരാരംഭിച്ചു. റോയൽ മലബാർ റസ്റ്റാറന്റ് ഹാളിൽ ആദ്യ യോഗം ചേർന്നു.
മലയാള മാധുര്യം ഗേവൽ ക്ലബ് കൗൺസിലർ മുഹമ്മദ് ഹനീഫ പെരിഞ്ചീരി, മധുരം മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് അധ്യക്ഷൻ ഹൈദർ സാലിഹ്, ഉപാധ്യക്ഷൻ ജോസഫ് എം. പാലത്തറ, മുൻ അധ്യക്ഷൻ രാജു ജോർജ്, അമല ബാലവേദി പ്രസിഡന്റ് അനിൽ, ജനറൽ സെക്രട്ടറി നസീർ പുന്നപ്ര, ട്രഷറർ നവാസ്, കോഓഡിനേറ്റർ റീന എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
റിയാസ് അഹമ്മദ് ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ പ്രവർത്തനത്തെക്കുറിച്ചും ലീന ഉണ്ണികൃഷ്ണൻ മലയാളം ഗേവൽ ക്ലബിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസെടുത്തു. മലയാള ഭാഷയിലൂടെയുള്ള ആശയ വിനിമയം, നേതൃത്വ പാടവം എന്നിവ സായത്തമാക്കുന്നതിന് ക്ലബിന്റെ പ്രവർത്തന രീതികൾ മെച്ചപ്പെട്ടതാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
തുടർന്നുള്ള ഇടവിട്ട ശനിയാഴ്ചകളിൽ മലയാള മാധുര്യം ഗേവൽ ക്ലബിെൻറ ക്ലാസുകൾ ഉണ്ടാവുമെന്നും കൂടുതൽ വിവരങ്ങൾക്ക് 0500655281, 0557490653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.