മലയാളി നഴ്സ് ഹഫറിൽ ഉറക്കത്തിൽ മരിച്ചു
text_fieldsറിയാദ്: മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറു മോൾ (28) ആണ് മരിച്ചത്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്കു പോയ റിൻറു മോൾ നവംബർ 13നാണ് തിരിച്ചുവന്നത്. ജോലി കഴിഞ്ഞശേഷം റൂമിലെത്തിയ റിൻറു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. പിതാവ്: മാളിയേക്കൽ ജോസ് വർഗീസ്. മാതാവ്: മേരിക്കുട്ടി. സഹോദരൻ: റോബിൻ ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.