മലയാള സിനിമ പുതിയ പ്രതീക്ഷകൾ ഉയർത്തുന്നു -ബൈജു കൊട്ടാരക്കര
text_fieldsദമ്മാം: മലയാള സിനിമ സൂപ്പർസ്റ്റാർ പദവികൾക്കപ്പുറം കഥയും കഥ പറയുന്ന രീതിയുംകൊണ്ട് വിജയം നേടിക്കൊണ്ടിരിക്കുന്നത് പുതിയ പ്രതീക്ഷകൾ ഉയർത്തുകയാണെന്ന് സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കര പറഞ്ഞു. ലോക സിനിമാദിനത്തോട് അനുബന്ധിച്ച് സൗദി മലയാളി സമാജം സംഘടിപ്പിച്ച 'ടോക് വിത്ത് ഡയറക്ടർ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ജലീൽ കണ്ണമംഗലം എന്നിവരും സംസാരിച്ചു.
സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. മാലിക് മഖ്ബൂൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഷനീബ് അബൂബക്കർ, ജേക്കബ് ഉതുപ്പ്, അഹമ്മദ് കുട്ടി കോഡൂർ, മുഷാൽ, സുബൈർ ഉദിനൂർ, അമീർ അലി, ഹബീബ് അമ്പാടൻ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ,
ഷിബിൻ ആറ്റുവ, നിഖിൽ മുരളി, ഷിജു ഖാൻ ഹമീദ് വടകര, ഖദീജ ഹബീബ്, ലീന ഉണ്ണികൃഷ്ണൻ, അമിത ഷനീബ്, സരള ജേക്കബ്, ഫയാസ് ഹബീബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ നജ്മുന്നിസ വെങ്കിട്ട സ്വാഗതവും സെക്രട്ടറി ഡോ. സിന്ധു ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.