പോറ്റിയ നാടിന് ആദരവർപ്പിച്ച് മലയാളി പെൺകുട്ടിയുടെ കാലിഗ്രഫി
text_fieldsദമ്മാം: ജനിച്ചുവളർന്ന സൗദി അറേബ്യയെന്ന നാടിെൻറ 90ാമത് ദേശീയദിനത്തിൽ ആദരവർപ്പിച്ച് മലയാളി പെൺകുട്ടി കോറിയിട്ട ചിത്രം ശ്രദ്ധേയമാകുന്നു. കാലിഗ്രഫി ശൈലിയിൽ സൗദിയുടെ ദേശീയ പതാകക്കൊപ്പം സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും രാജകുമാരൻ മുഹമ്മദ് ബിൻ സൽമാെൻറയും ചിത്രമാണ് ജനങ്ങളുെട ഇഷ്ടം നേടിയത്.
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദിെൻറയും അധ്യാപികയായി ഷഫീദയുടെയും മകൾ നഷ്വത്താണ് (17) ഇൗ ചിത്രകാരി. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത നഷ്വത്തിെൻറ ഇൗ ചിത്രം ഒറ്റ ദിവസംകൊണ്ട് ആയിരങ്ങളാണ് ഷെയർ ചെയ്തത്.
ദമ്മാം സ്കൂളിൽ 12ാം ക്ലാസ് പൂർത്തിയാക്കിയ നഷ്വത് ഇപ്പോൾ വിദേശത്ത് മെഡിക്കൽ പഠനം നടത്താനുള്ള ഒരുക്കത്തിലാണ്. പ്രത്യേക രീതിയിലുള്ള ചിത്രരചനാരീതി പിന്തുടരുന്ന നഷ്വത് ദമ്മാമിൽ വിവിധ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
താൻ ജനിച്ചുവളർന്ന ഇൗ നാടിെൻറ ദേശീയ ദിനാഘോഷത്തിൽ എങ്ങനെ ഭാഗമാകാമെന്ന ആലോചനയിൽ നിന്നാണ് നഷ്വത് ചിത്രംവര ആരംഭിച്ചത്. പാരമ്പര്യമോ ശാസ്ത്രീയ പഠനമോ മുൻപരിചയമോ ഇല്ലാതെ വരച്ചുതുടങ്ങിയ നഷ്വത്, ചിത്രംവരയുടെ നൂതന ഭാവമാണ് സൃഷ്ടിക്കുന്നത്.
നേരേത്ത കാർട്ടൂൺ കഥാപാത്രങ്ങളെയും ഫുട്ബാൾ താരങ്ങളെയുമൊക്കെ വരച്ചിരുന്ന നഷ്വത് ലോക്ഡൗൺ കാലത്താണ് കാലിഗ്രഫി രചനയിലേക്ക് കടക്കുന്നത്. ഏക സഹോദരി നഷ്വത് കൊച്ചി നാഷനൽ യൂനിവേഴ്സിറ്റി ലീഗൽ സ്റ്റഡീസിലെ അഞ്ചാം വർഷ നിയമ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.