മലയാളത്തെ നാവിലും ഹൃദയത്തിലുമേറ്റി ബംഗ്ലാദേശി യുവാവ്
text_fieldsദമ്മാം: ഒഴുക്കോടെ മലയാളം സംസാരിക്കുകയും മാതൃഭാഷക്ക് തുല്യമായി ആ ഭാഷയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ബംഗ്ലാദേശി യുവാവ് വിസ്മയമാകുന്നു. ലോകത്തിെൻറ പലയിടങ്ങളിൽനിന്ന് പറന്നിറങ്ങി ഒന്നിച്ചു കഴിയുന്ന പ്രവാസികൾക്കിടയിൽ അത്തരമൊരു സൗഹൃദത്തിൽനിന്നാണ് മലയാളത്തിെൻറ മധുരം ഹുസൈൻ എന്ന ഇൗ യുവാവ് നാവിലേറ്റുവാങ്ങിയത്. ഭാഷ മാത്രമല്ല, മലയാളത്തിെൻറ രാഷ്ട്രീയവും രുചികളും സിനിമയും പാട്ടുമാക്കെ ഹുസൈെൻറ മനസ്സിൽ കുടിയേറിക്കഴിഞ്ഞു.
അൽേഖാബാറിലെ ബ്രാസ്റ്റഡ് കടയിലെ ജീവനക്കാരനാണ് ബംഗ്ലാദേശിലെ കുമില്ല ജില്ലക്കാരനായ ഹുസൈൻ. രണ്ട് പതിറ്റാണ്ടിലധികമായി പ്രവാസിയാണ്. പ്രവാസത്തിെൻറ ആദ്യ കാലങ്ങളിൽ ഹുസൈൻ വന്നു കൂടിയത് മലയാളികൾക്കൊപ്പമാണ്. തൃശൂർ സ്വദേശിയായ മുഹമ്മദ് കോട്ടൂരാൻ ആയിരുന്നു ഹുൈസെൻറ സഹ താമസക്കാരൻ. അദ്ദേഹവുമായുള്ള ആത്മ ബന്ധമാണ് ഹുൈസനെ മലയാള ഭാഷ ഇത്ര ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തനാക്കിയത്.
ഹുസൈനോട് സംസാരിക്കുന്ന ആരും അയാൾ ഒരു മലയാളിയല്ലെന്നറിഞ്ഞാൽ അത്ഭുതപ്പെട്ടുപോകും. 65 വയസ്സുകഴിഞ്ഞ മുഹമ്മദ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി ആറു വർഷം കഴിഞ്ഞിട്ടും ഹുൈസൻ അദ്ദേഹവും കുടുംബവുമായുള്ള ആത്മബന്ധം ഇന്നും തുടരുന്നു. മലയാളികളുടെ ചെമ്മീൻ ബിരിയാണിയെയും ഐക്കൂറ ബിരിയാണിയെയും കുറിച്ച് പറയുേമ്പാൾ തന്നെ ഹുസൈെൻറ നാവിൽ വെള്ളമൂറും. പുട്ടും കടലയും ദോശയും ചമ്മന്തിയുമൊക്കെ ഇഷ്ടമാണ്. മലയാളത്തിെൻറ മമ്മൂട്ടിയെയും മോഹൻ ലാലിനെയും അവരുടെ സിനിമകളെയും ഇൗ ബംഗ്ലാദേശിക്ക് ഇഷ്ടമാണ്. എന്നാൽ, ദിലീപിനോടാണ് ഇഷ്ടം അൽപം കൂടുതൽ.
ഏഷ്യാനെറ്റ് ചാനലിലെ 'മുൻഷി'എന്ന പരിപാടിയുടെ സ്ഥിരംപ്രേക്ഷകനാണ്. മലയാളം ചാനലുകളിലെ ചില സീരിയലുകൾ നേരത്തേ മുടങ്ങാതെ കണ്ടിരുന്നു. ഇപ്പോഴും സമയം കിട്ടുേമ്പാഴൊക്കെ മലയാള സിനിമകൾ കാണാറുണ്ട്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി വന്നതും കേരളത്തിലെ പ്രളയവും ഓരോ ജില്ലയുടെ പ്രത്യേകതകളുമൊക്കെ ഹുൈസന് സ്വന്തം നാടെന്ന പോലെ പരിചയമാണ്. സുധാകരൻ വന്നല്ലോ ഇനി കോൺഗ്രസ് പൊളിക്കുമോ? എന്നാണ് ഹുസൈന് അറിയേണ്ടത്.
മുഹമ്മദ് നാട്ടിൽ പോയപ്പോൾ റൂമിൽ പകരമെത്തിയത് കണ്ണൂരുകാരൻ നജീബാണ്. ഇതുവരെ കേരളത്തിൽ വരാൻ പറ്റിയിട്ടില്ല. എന്നാൽ, മലയാളത്തെയും മലയാളികളെയും ഏറെ സ്നേഹിക്കുന്നു. ഇദ്ദേഹം ജോലിചെയ്യുന്ന കടയിലെത്തുന്ന മലയാളി കുടുംബങ്ങളും കുട്ടികളുമൊക്കെ ഹുൈസെൻറ അടുത്ത സുഹൃത്തുക്കളായി മാറാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.