മലയാള മാധ്യമങ്ങള്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നു -ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ
text_fieldsജിദ്ദ: സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവനം അനുഷ്ടിച്ചു കാലാവധി അവസാനിച്ചു മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
കോണ്‍സുല്‍ ജനറലായി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലേക്ക് കോൺസുലർ റാങ്കിൽ ഉന്നത ഉദ്യോഗസ്ഥനായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജിദ്ദയോട് വിടവാങ്ങുന്നത്. ഇന്ത്യൻ പ്രവാസികളേയും ഹജജിനും ഉംറക്കുമായി എത്തിച്ചേരുന്ന തീര്‍ത്ഥാടകരേയും സേവിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ജിദ്ദ വിടുന്നതെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രദേശിക വാര്‍ത്താമാധ്യമങ്ങളുടെ പ്രസക്തി മുമ്പന്നെത്തെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മലയാള വാർത്താ മാധ്യമങ്ങള്‍ അവയുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സോഴ്‌സുകളിൽ നിന്നല്ലാതെയുള്ള വാര്‍ത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കോണ്‍സുലേറ്റിൽ നിന്നും യഥാസമയങ്ങളിൽ കൃത്യമായി ലഭിച്ചതിനാൽ അത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിക്കാന്‍ സാധിച്ചതായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹികളും അഭിപ്രായപ്പെട്ടു.
കോണ്‍സുലേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആക്ടിങ് പ്രസിഡൻറ് ഇബ്രാഹീം ശംനാട് കോൺസുൽ ജനറലിനുള്ള ഉപഹാരം കൈമാറി. ഹസ്സന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, സുല്‍ഫിക്കര്‍ ഒതായി, പി.കെ സിറാജ്, കെ.സി. ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.