ജീസാനിൽ മലയാളം മിഷൻ സാംസ്കാരിക സംഗമം
text_fieldsജീസാൻ: കേരളപ്പറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ ജീസാൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവുംകൊണ്ട് ശ്രദ്ധേയമായി. ഭാഷയുടെ വേദിയിൽ മലയാളം മിഷൻ ഒരുക്കിയ സംഗമത്തിൽ ജീസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും ഒത്തുചേർന്നു.
ജീസാൻ ബക്ഷ അൽബുർജ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സംഗമം ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ മേഖല പ്രസിഡൻറ് ഡോ. മൻസൂർ നാലകത്ത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് മുഖ്യപ്രഭാഷണം നടത്തി.
എം.ടി. വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷൻ മേഖല കോഓഡിനേറ്റർ ഡോ. രമേശ് മൂച്ചിക്കൽ സദസ്സിന് ചൊല്ലിക്കൊടുത്തു. കുട്ടികളുമായുള്ള സംവാദ പരിപാടിക്ക് മാധ്യമപ്രവർത്തകനായ മുഹമ്മദ് ഇസ്മായിൽ മാനു നേതൃത്വം നൽകി. വിവിധ സംഘടനാ നേതാക്കളായ കെ.ടി. സാദിഖ് മങ്കട, അനസ് ജൗഹരി, നാസർ ചേലേമ്പ്ര, സതീഷ് കുമാർ നീലാംബരി, സബ്ഹാൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ മേഖല സെക്രട്ടറി സജീർ കൊടിയത്തൂർ സ്വാഗതവും ഡോ. ഷഫീഖ് റഹ്മാൻ തൊട്ടോളി നന്ദിയും പറഞ്ഞു.
മലയാള ഭാഷയെയും കേരളത്തെയുംകുറിച്ചുള്ള ഗാനങ്ങൾ അനിൽ കെ. ചെറുമൂട്, നൗഷാദ് വാഴക്കാട്, ഡോ. രമേശ് മൂച്ചിക്കൽ എന്നിവർ ആലപിച്ചു. റയ നൗഷാദ്, ഐസ സജീർ, ഹൈറിൻ കൊമ്പൻ, അസ്മ മൻസൂർ, ആസിയ മൻസൂർ, സഹ്റ, ഫാത്തിമ ഇസ്മായിൽ, ഫാത്തിമ റിഷ, നൂഹ മറിയം എന്നിവർ ഒപ്പന അവതരിപ്പിച്ചു.
വിദ്യാർഥികളുടെ സംഘനൃത്തം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, കവിതാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ വിദ്യാർഥികളായ സൈറ, തീർഥ, ഗൗരികൃഷ്ണ, സാധിക വിജീഷ്, ഖദീജ താഹ, നിഷ്വ നിസാമുദ്ദീൻ, സാദിൻ ജസ്മൽ, മിഥിലാജ് ഷംസ്, അസ്മ മൻസൂർ, ആയിഷ മൻസൂർ, നൂറ ഷംസ്, ഇബ്രാഹിം മൻസൂർ, ഈതൻ തോമസ് ജോർജ്, എവ്ലിൻ തോമസ് ജോർജ്, ആൽബിൻ ബിനു എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വെന്നിയൂർ ദേവൻ, കെ. ഷാഹിൻ, പി. അബ്ദുൽ അസീസ്, ഖാലിദ് പട്ട്ല, ഡോ. ജോ വർഗീസ്, ജസ്മൽ, സലാം കൂട്ടായി, സലിം മൈസൂർ, അനസ്, ജബ്ബാർ പാലക്കാട്, സിയാദ് പുതുപ്പറമ്പിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.