മലയാളം മിഷന്‍ ദമ്മാം മേഖല പ്രവേശനോത്സവം
text_fieldsദമ്മാം: മലയാളം മിഷന്‍ ദമ്മാം മേഖല പ്രവേശനോത്സവം കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാപഠനം എന്നത് കേവല പഠനത്തിന് അപ്പുറം നവോത്ഥാനമായി മാറണമെന്നും കേരളത്തിെൻറ ചരിത്രവും സംസ്കാരവും രൂപപ്പെട്ടത് ഇങ്ങനെയാെണന്നും അദ്ദേഹം പറഞ്ഞു. മലയാള മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മലയാളെമന്ന മനോഹര ഭാഷ ജാതി മത വർഗ വർണ വ്യത്യാസങ്ങള്‍ ഇല്ലാതെ വരും തലമുറക്കായി തടസ്സങ്ങളില്ലാത്ത ഒരു പുഴ പോലെ ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് സുജ സൂസന്‍ പറഞ്ഞു.
ദമ്മാം മേഖല പ്രസിഡൻറ് അനു രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ മലയാളം മിഷെൻറ പഠനരീതികള്‍ പരിചയപ്പെടുത്തി. നവോദയ ജനറല്‍ സെക്രട്ടറി പ്രദീപ് കൊട്ടിയം, ദമ്മാം മീഡിയ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടുര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി ഷബീർ അക്കോട്, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഭാരവാഹികളായ മുബാറക് സാനി, താഹ കൊല്ലേത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
നടനും പാട്ടുകാരനുമായ സുരേഷ് തിരുവാലിയും ടൊയോട്ട ജലവിയ, ഹുഫൂഫ്, മുബറസ്, തുഖ്ബ, ടൊയോട്ട ബാദിയ, റാക്ക, ജുബൈൽ ടൗണ്‍ എന്നീ പഠനകേന്ദ്രങ്ങളും അവതരിപ്പിച്ച ദൃശ്യകലാവിരുന്ന് പ്രവേശനോത്സവം വർണാഭമാക്കി. മേഖല സെക്രട്ടറി രശ്മി രാമചന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ ധനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.