Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ സാ​ര​ഥി​ക​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
Malayalam Mission - Jeddah Chapter visit Jeddah International India school authorities
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ - ജി​ദ്ദാ ചാ​പ്റ്റ​ർ സാ​ര​ഥി​ക​ൾ ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

ജി​ദ്ദ: കേ​ര​ള സ​ർ​ക്കാ​ർ ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള ഭാ​ഷാ പ​ഠ​ന​വേ​ദി​യാ​യ മ​ല​യാ​ളം മി​ഷ​ന്റെ ജി​ദ്ദ ചാ​പ്റ്റ​ർ സാ​ര​ഥി​ക​ൾ ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​രെ സ​ന്ദ​ർ​ശി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ്‌ ഇം​റാ​ൻ, സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഡോ. ​ഹേ​മ​ല​ത രാ​ജ് എ​ന്നി​വ​രു​മാ​യി സം​ഘാ​ട​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​ൻ പൊ​തു​സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മാ​യ വി​വി​ധ അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​ന​ട​ത്തി. ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സു മു​ത​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​നം ആ​രം​ഭി​ക്കു​ക, ആ​ധു​നി​ക കാ​ല​ത്തി​ന​നു​സൃ​ത​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കു മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യും സ്കൂ​ളി​നെ സം​ബ​ന്ധി​ക്കു​ന്ന പൊ​തു വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ ഷി​ബു തി​രു​വ​ന​ന്ത​പു​രം, ര​ക്ഷാ​ധി​കാ​രി ന​സീ​ർ വാ​വ​ക്കു​ഞ്ഞു, ജി​ദ്ദ കോ​ർ​ഡി​നേ​റ്റ​ർ ജു​നൈ​സ് അ​സൈ​നാ​ർ, ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് നി​ഷ നൗ​ഫ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ടി​റ്റോ മീ​രാ​ൻ, സു​വി​ജ സ​ത്യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ 130 ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളം മി​ഷ​ൻ്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സ്ഥാ പി​ത​മാ​യി ഭാ​ഷാ പ​ഠ​ന​ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള പ​ഠ​നം പ​ത്താം ക്ലാ​സി​നു തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദാ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah International Indian SchoolMalayalam Mission Jeddah
News Summary - Malayalam Mission Jeddah Chapter
Next Story