മലയാളം മിഷൻ ജിദ്ദ മേഖല പ്രവേശനോത്സവം: മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും
text_fieldsജിദ്ദ: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള മലയാളം മിഷൻ ജിദ്ദ മേഖല പ്രവേശനോത്സവ ഉദ്ഘാടനം കേരള സാംസ്കാരിക, നിയമ മന്ത്രി എ.കെ. ബാലൻ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ മാസം 16ന് വെള്ളിയാഴ്ച വൈകീട്ട് 6.15ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.മലയാളം മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായിരിക്കും. മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ മിഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും. പ്രമുഖ എഴുത്തുകാർ, മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ഭാരവാഹികൾ, പ്രമുഖ സാംസ്കാരിക, മാധ്യമ പ്രവർത്തകർ, ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മത സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
മിഷെൻറ കീഴിൽ ജിദ്ദ, മക്ക, മദീന, യാംബു തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുന്ന 'തിരുമുറ്റം' മലയാള പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മുഴുവൻ പ്രവാസി മലയാളികളുടെയും ഭാഷാസ്നേഹികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിക്കുന്നതായി മലയാളം മിഷൻ മേഖല ഭാരവാഹികളായ ഷിബു തിരുവനന്തപുരം, റഫീഖ് പത്തനാപുരം എന്നിവർ അറിയിച്ചു. മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ പദ്ധതി വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ലോകത്തിെൻറ പലഭാഗങ്ങളായി പരന്നുകിടക്കുന്ന മലയാളി സമൂഹത്തിനിടയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മലയാളം മിഷൻ ചാപ്റ്ററുകൾ രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.