വിദ്യാർഥികൾക്കായി മലയാളം മിഷൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ പത്ത് വരെ വയസ്സ് സബ് ജൂനിയർ, 11 മുതൽ 16 വയസ്സ് വരെ ജൂനിയർ, 17 മുതൽ 20 വയസ്സ് വരെ സീനിയർ എന്നിങ്ങനെ വിഭാഗങ്ങളിലായിരിക്കും മത്സരം. എല്ലാ വിഭാഗങ്ങൾക്കും പ്രസംഗ വിഷയം ‘എന്റെ മലയാളം, എന്റെ അഭിമാനം’ എന്നതായിരിക്കും. ഓൺലൈനിലായിരിക്കും മത്സരം.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0582503001 എന്ന വാട്സ്ആപ് നമ്പറിലോ മലയാളം മിഷൻ ചാപ്റ്ററിന്റെ mmissonksa@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 27 ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.