മലയാളം മിഷൻ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsറിയാദ്: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്ത, പുതിയ ഭാരവാഹികളെയും പ്രവർത്തകസമിതിയെയും ജനറൽ കൗൺസിലിനെയും അംഗീകരിച്ചുകൊണ്ട് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉത്തരവ് പുറപ്പെടുവിച്ചു.
പ്രദീപ് കൊട്ടിയം (പ്രസി.), ജോമോൻ സ്റ്റീഫൻ (സെക്ര.), താഹ കൊല്ലേത്ത് (ചെയർ.), ഷിബു തിരുവനന്തപുരം (കൺ.), മാത്യു തോമസ് നെല്ലുവേലിൽ (വൈസ് പ്രസി.), ഷാഹിദ ഷാനവാസ് (ജോ. സെക്ര.).
പ്രവാസി മലയാളികളുടെ പുതുതലമുറയിലേക്ക് മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുക എന്നതാണ് മലയാളം മിഷന്റെ ചുമതലയും ലക്ഷ്യവും. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മാതൃഭാഷ പഠന പ്രചാരണ പ്രവർത്തനങ്ങൾക്കും, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ ഏഴ് മേഖലാ കമ്മിറ്റികൾ രൂപവത്കരിക്കാനും ജനറൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ഡോ. രമേശ് മൂച്ചിക്കൽ (ജിസാൻ), അനുജ രാജേഷ് (ദമ്മാം), പി.കെ. ജുനൈസ് (ജിദ്ദ), വി.കെ. ഷഹീബ (റിയാദ്), ഉബൈസ് മുസ്തഫ (തബൂക്), ഷാനവാസ് കളത്തിൽ (അബഹ), കെ. ഉണ്ണികൃഷ്ണൻ (അൽ ഖസീം) എന്നിവരെ മേഖല കോഓഡിനേറ്റർമാരായി തെരഞ്ഞെടുത്തു.
സീബ കൂവോട്, സുനിൽ സുകുമാരൻ, റഫീഖ് പത്തനാപുരം, നന്ദിനി മോഹൻ, രാജേഷ് കറ്റിട്ട എന്നിവരെ സൗദി ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
താഹ കൊല്ലേത്ത് ചെയർമാനായി 56 അംഗ സൗദി ചാപ്റ്റർ ജനറൽ കൗൺസിലും ഷാഹിദ ഷാനവാസ് (ചെയർപേഴ്സൻ), ഡോ. രമേശ് മൂച്ചിക്കൽ (വൈസ് ചെയർ.) എന്നിവരുടെ നേതൃത്വത്തിൽ ചാപ്റ്റർ അക്കാദമിക് വിദഗ്ധ സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രവാസി മലയാളി കുട്ടികൾക്കുള്ള സൗജന്യ മാതൃഭാഷാ പഠനത്തിന്റെ പ്രാഥമിക കോഴ്സായ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് ഇപ്പോൾ സൗദിയിലെ വിവിധ മേഖലകളിൽ നടത്തിവരുന്നത്.
മലയാളം മിഷന്റെ ഭാഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യമുള്ള പ്രവാസികളും സംഘടനകളും 0500942167, 0509244982, 0508716292 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.