മലയാളം മിഷൻ സൗദി ചാപ്റ്റർ: ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം മത്സരഫലങ്ങൾ
text_fieldsറിയാദ്: മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ പ്രച്ഛന്നവേഷം, ചിത്രരചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്പദമാക്കി നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിൽ അൽ ഖർജിൽനിന്നുള്ള എയ്ഡ്രൻ അന്തോണി സുജയ് മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത് ഒന്നാം സ്ഥാനം നേടി. ഝാൻസി റാണിയുടെ വേഷമണിഞ്ഞ റിയാദിൽനിന്നുള്ള ആയിഷ മറിയം കണ്ടോത്ത് മനാസ്, റാൽഹിയ അനസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൈഥിലി കെ. പിള്ള (ദമ്മാം), പ്രണവ് ജയേഷ് (ജുബൈൽ), സരയൂകൃഷ്ണ (റിയാദ്) എന്നിവർക്കാണ് മൂന്നാം സ്ഥാനം.
ജവഹർലാൽ നെഹ്റു, നേതാജി സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ വ്യക്തിത്വങ്ങളെ കുട്ടികൾ അവതരിപ്പിച്ചു. ഓണം വിഷയമാക്കി ചിത്രരചന മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ റിയാദിൽനിന്നുള്ള സ്നിഗ്ദ വിപിൻ ഒന്നാം സ്ഥാനവും റിദ്വാൻ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി. ഖദീജ താഹ (ജിസാൻ), മുഹമ്മദ് റിസിൻ (റിയാദ്) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ വചൻ സുനിൽ (റിയാദ്) ഒന്നാം സ്ഥാനവും ആൻറണി ജൂഡ് ജോൺ (തബൂക്ക്) രണ്ടാം സ്ഥാനവും നേടി. സൗരവ് വിപിൻ (റിയാദ്), ആൽവീന മരിയ വിവേക് (ദിലം) എന്നിവർക്കാണ് മൂന്നാം സ്ഥാനം. മലയാളം മിഷൻ വിദ്യാർഥികൾ കൂടാതെ സൗദിയിലെ മറ്റു പ്രവാസി മലയാളി വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.