റിയാദിൽ മലയാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്നു
text_fieldsറിയാദ്: റിയാദിൽ വീണ്ടും മലയാളിക്ക് നേരെ ആക്രമണവും കവർച്ചയും. ബത്ഹയിൽ അൽമബ്റൂർ ഉംറ സർവീസ് നടത്തുന്ന യൂസു ഫ് സഖാഫിയുടെ തല വെട്ടിപ്പരിക്കേൽപ്പിച്ച അക്രമികൾ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. പാരഗൺ ഹോട്ടലിന് പ ിൻവശത്തെ പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. തലക്ക് സാരമായി മുറിവേറ്റ യൂസുഫ് സഖാ ഫി ശുമേസി ആശുപത്രിയിൽ ചികിൽസയിലാണ്. യൂസുഫ് സഖാഫി മലപ്പുറം മേൽമുറി സ്വദേശിയാണ്.
ഉംറ സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒാഫിസ് തുറന്ന് സാധനങ്ങൾ എടുക്കാൻ പോവുേമ്പാഴാണ് മാന്യമായ വേഷം ധരിച്ച അക്രമികളെത്തിയത്. ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ തടഞ്ഞു. ഇതിനിടയിൽ ബഹളം വെച്ചപ്പോൾ വാളെടുത്ത് തലക്ക് വെട്ടുകയായിരുന്നു. ചോരയിൽ കുളിച്ച അവസ്ഥയിൽ നിലത്തുകിടന്നപ്പോൾ അക്രമികൾ ബാഗും മൊബൈൽ ഫോണും കവർന്ന് രക്ഷപ്പെട്ടു.
‘ഇന്നർ പോക്കറ്റി’ൽ 2000 റിയാൽ സൂക്ഷിച്ചതിനാൽ അത് അക്രമികൾക്ക് ലഭിച്ചില്ല. തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കുകളിൽ ചികിൽസ തേടിയെങ്കിലും പൊലീസ് കേസുള്ള സംഭവമായതിനാൽ അധികൃതർ തിരിച്ചയച്ചു. കേളി പ്രവർത്തകർ എത്തിയാണ് ശുമേസി ആശുപത്രിയിലെത്തിച്ചതും സഹായങ്ങൾ ചെയ്തതും. ബത്ഹയിൽ സമാനമായ നിരവധി ആക്രമണങ്ങളാണ് നേരത്തെ റിപ്പോർട്ട് ചെയ്യപ്പട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.