മലയാളി ഹാജിമാർ പ്രവാചകനഗരിയിൽ
text_fieldsജിദ്ദ/കരിപ്പൂർ: കാത്തിരിപ്പിെൻറ സാഫല്യമായി കേരളത്തിൽ നിന്നുള്ള ഹാജിമാർ പ്രവാച കനഗരിയിൽ കാലുകുത്തി. മസ്ജിദുന്നബവിയുടെ സായന്തന ഭംഗിയിലേക്കാണ് കേരളത്തിൽന ിന്നുള്ള ആദ്യ തീർഥാടകസംഘം മദീനയിൽ വന്നിറങ്ങിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിവ രുന്ന ഹാജിമാരുടെ ആദ്യസംഘം ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് എത്തിയത്.
രണ്ടാം സംഘം ഏഴു മണിയോടെയെത്തി. 600 ഹാജിമാരാണ് ആദ്യദിനത്തിൽ കേരളത്തിൽനിന്നെത്തിയത്. മലയാളി സംഘടനകളുടെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അവരെ ഉൗഷ്മളമായി വരവേറ്റു. ഹറമിനു സമീപംതന്നെയാണ് ആദ്യ സംഘങ്ങളിലെത്തിയവർക്ക് താമസസൗകര്യം ലഭിച്ചത്. കഠിനമായ ചൂടുണ്ടെങ്കിലും വിമാനമിറങ്ങിയത് സന്ധ്യാസമയമായതിനാൽ ഹാജിമാർക്ക് അൽപം ആശ്വാസം ലഭിച്ചു. മഗ്രിബ് നമസ്കാരത്തിന് മസ്ജദുന്നബവിയിൽ കൂടിയ ഹാജിമാർ ആദ്യദിനത്തിൽതന്നെ റൗദ സന്ദർശനം നടത്താനുള്ള ശ്രമത്തിലാണ്. മദീനയിൽ എട്ടു ദിവസം താമസിച്ചാണ് ഹാജിമാർ മക്കയിലേക്കു തിരിക്കുക.
ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യസംഘം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്. നാല് വർഷത്തിനുശേഷം ഹജ്ജ് സർവിസ് പുനരാരംഭിച്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസിെൻറ എസ്.വി 5749 നമ്പർ വിമാനത്തിൽ 300 തീർഥാടകർ യാത്രയായി. 300 ഹാജിമാരുമായി മൂന്നിന് രണ്ടാം വിമാനവും യാത്രതിരിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ യാത്രയയപ്പ് സംഗമം നടന്നു. തിങ്കളാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേരാണ് പുറപ്പെടുക. ആദ്യവിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഇവർ ഞായറാഴ്ച രാവിലെയോടെ ക്യാമ്പിലെത്തി. ഇക്കുറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.