മലയാളി കൂട്ടായ്മ ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsജീസാന്‍: അമിത രക്തസമ്മർദത്തെ തുടര്‍ന്ന് സാംത ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി ഹരീന്ദര്‍ സിംഗ് റാമിെൻറ (41) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജീസാനില്‍ നിന്ന് റിയാദ് വഴി ഡെല്‍ഹിയിലേക്ക് അയച്ച മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സ്വദേശമായ പാട്ട്‌നയില്‍ സംസ്‌കരിച ്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മാസം ഒമ്പതിന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഹരീന്ദര്‍ സിംഗ് 14ാം തിയതിയാണ് മരിച്ചത്.
മൃതദേഹം നാട്ടിലയക്കാന്‍ കമ്പനി നടപടികള്‍ വൈകിയ സാഹചര്യത്തില്‍ പ്രവാസി മലയാളി കൂട്ടയ്മയായ ‘ജല’യുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബുഅരീഷ് കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സാംത അല്‍ ഇമാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്ന ഹരീന്ദര്‍ സിംഗ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. മുന്നി ദേവിയാണ് ഭാര്യ. ശിൽപി കുമാരി, അഭയ കുമാര്‍, ഭാരതി കുമാരി എന്നിവര്‍ മക്കള്‍. ജല കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍, സാംത യൂനിറ്റ് ഭാരവാഹികളായ റുസൈദ് പൊന്മുള, രാജ്‌മോഹന്‍ തിരുവനന്തപുരം എന്നിവര്‍ മുന്‍കൈയെടുത്താണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.