മലയാളി നഴ്സ് ലതാരാജനെ സോഷ്യൽ ഫോറം ആദരിച്ചു
text_fieldsഅബ്ഹ: കോവിഡുമായി ബന്ധപ്പെട്ട് ആതുരസേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ മലയാളി നഴ്സ് ലതാരാജനെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു. ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ പല രോഗികൾക്കും വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുപോയി കൊടുത്ത് സഹായിക്കൽ പതിവായിരുന്നു. ബൈപാസ് സർജറി കഴിഞ്ഞ മുഹമ്മദെന്ന യു.പി സ്വദേശിക്ക് ഒരു വർഷത്തേക്കുള്ള മരുന്നിന് പുറമെ ആശുപത്രി ജീവനക്കാരുടെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ ധനസഹായം സമാഹരിച്ച് അവരുടെ കഷ്ടപ്പെടുന്ന വീട്ടുകാർക്ക് അയച്ചുകൊടുക്കാനും മുന്നിട്ടിറങ്ങിയത് ലതയായിരുന്നു.
അബഹയിൽ നടന്ന ചടങ്ങിൽ ഫോറം റീജനൽ പ്രസിഡൻറ് കോയ ചേലേമ്പ്ര, കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം വളൻറിയർ ഹനീഫ് മഞ്ചേശ്വരം എന്നിവർ ചേർന്ന് ലതാരാജന് ഉപഹാരം കൈമാറി. ഹനീഫ ചാലിപ്പുറം, മുഹമ്മദ് റാഫി പട്ടർപാലം, അബൂബക്കർ സഅദി നീലഗിരി, കബീർ കൊല്ലം എന്നിവർ സംസാരിച്ചു. ഇവരുടെ അമ്മ ലില്ലിയും ഭർത്താവ് രാജുവും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.