മൊബൈൽ കവർന്നയാളെ പിന്തുടർന്ന മലയാളിക്ക് ക്രൂരമർദനം
text_fieldsറിയാദ്: മൊബൈൽ ഫോൺ ഷോപ്പിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി മൊബൈൽ ഫോൺ അപഹരിച്ചു മുങ്ങിയ കള്ളനെ പിന്തുടർന്ന മലയാളിക്ക് ക്രൂരമർദനം.
ബത്ഹയിലെ ഷോപ്പിൽനിന്ന് മൊബൈൽ ഫോൺ എടുത്ത് ഒാടിയ കള്ളന് പിന്നാലെ പാഞ്ഞ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തിെൻറ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇത് കണ്ടുനിന്ന ആളുകൾ പിന്തുടർന്നതോടെ മലയാളിയെ വാഹത്തിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട് കള്ളന്മാർ കടന്നുകളഞ്ഞു. ഇതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മർദിച്ചു.
മുഖത്തും നെഞ്ചിലും മർദനമേറ്റ മലയാളിയെ ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിസരത്തുണ്ടായിരുന്നവർ വാഹനത്തിെൻറ ഫോട്ടോയും വിഡിയോയും പകർത്തി പൊലീസിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.