അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട മലയാളിയെ നാട്ടിലേക്ക് അയച്ചു
text_fieldsറിയാദ്: ജോലിക്കിടെ വീണു നട്ടെല്ലിന് പരിക്കുപറ്റി ചലനശേഷി നഷ്ടപ്പെട്ട മലയാളിയെ നാട്ടിലേക്ക് അയച്ചു.തിരുവനന്തപുരം പൂന്തുറ സ്വദേശി മുസ്തഫ ഹക്കീം (55) ആണ് സുമനസ്സുകളുടെ ഇടപെടലിനാൽ നാടണഞ്ഞത്. റിയാദിൽനിന്ന് 1650 കിലോമീറ്റർ അകലെ അൽഖുറയാത് എന്ന സ്ഥലത്തെ തബർജൽ എന്ന സ്ഥലത്ത് കഴിഞ്ഞ അഞ്ചു വർഷമായി ലോൺഡ്രിയിൽ ജീവനക്കാരനാണ് മുസ്തഫ ഹക്കീം. ജോലിക്കിടെ കെട്ടിടത്തിെൻറ മുകളിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെലിന് പരിേക്കറ്റതായും കൂടുതൽ പരിശോധനയിൽ സ്പൈനൽകോഡ് തകരാരിലായതായും കണ്ടെത്തി.
ചലനശേഷി പൂർണമായും നഷ്ടപ്പെട്ട ഇദ്ദേഹത്തിന് അടിന്തര ശാസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും മുസ്തഫ ഹക്കീമും കുടുംബവും അതിന് വിസമ്മതിക്കുകയായിരുന്നു. നാട്ടിലേക്ക് അയക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതനുസരിച്ചു സാമൂഹിക പ്രവർത്തകനായ സലീം കൊടുങ്ങല്ലൂർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മുസ്തഫ ഹക്കീമിന് യാത്രാനുമതി നൽകാൻ വിമാന കമ്പനികൾ തയാറായില്ല.ഒടുവിൽ റിയാദിലെ ഗഫൂർ കോഴിക്കോട് ഖത്തർ എയർവേസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും യാത്രക്കുള്ള അനുമതി നേടിയെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുസ്തഫ ഹക്കീമിനെ സ്ട്രെച്ചറിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. സലീം കൊടുങ്ങല്ലൂർ, റോയ് കോട്ടയം, ഗഫൂർ കോഴിക്കോട് എന്നിവർ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.