Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽനിന്ന്​ നാട്ടിൽ...

സൗദിയിൽനിന്ന്​ നാട്ടിൽ ചികിത്സക്ക്​ പോയ മലയാളി നിര്യാതനായി

text_fields
bookmark_border
സൗദിയിൽനിന്ന്​ നാട്ടിൽ ചികിത്സക്ക്​ പോയ മലയാളി നിര്യാതനായി
cancel
camera_alt

പാറയിൽ അൻസാരി

റിയാദ്: സൗദിയിൽ ദീർഘകാലം പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. റിയാദ് ദല്ല മുറൂജിലെ 'ദല്ല ഫിഷറീസ്' മാനേജിങ്​ ഡയറക്ടർ പത്തനംതിട്ട കാഞ്ഞിരപ്പള്ളി സ്വദേശി പാറയിൽ അൻസാരി (58) ആണ്​ മരിച്ചത്​.

വർഷങ്ങളായി മുറൂജിലെ സൂഖ്​ ഷിമാലിൽ ബിസിനസ് രംഗത്തുള്ള വ്യക്തിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബൈപാസ് സർജറിക്കായി നാട്ടിലെത്തിയതായിരുന്നു. കാഞ്ഞിരപ്പള്ളി പാറയിൽ മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ്. മുറുജ് മലയാളി സമാജം കുട്ടായ്മയുടെ നേതൃനിരയിലുള്ള പ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലയിൽ മുൻനിര പ്രവർത്തകനുമായിരുന്നു. കാഞ്ഞിരപ്പള്ളി പേട്ട കവല സൂഖ്​ ഷിമാൽ കോംപ്ലക്‌സ് ഉടമയാണ്.

കാഞ്ഞിരപ്പള്ളി നൈനാൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഇടകുന്നം വേവലാതി കുടുംബാഗം ജാസ്മി. മക്കൾ: സിയാമോൻ, ഫസൽ, സഫ. മരുമകൾ: അഫ്‌സാന. സഹോദരങ്ങൾ: സൈനുൽ ആബിദീൻ, ഇർഷാദ്, ഹസീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalee deathSaudi Arabia
News Summary - Malayalee who went home for treatment from Saudi Arabia has passed away
Next Story