Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ നിന്നെത്തി...

നാട്ടിൽ നിന്നെത്തി രണ്ടാം ദിവസം മലയാളി യുവാവ് ദമ്മാമിൽ​ മരിച്ചു

text_fields
bookmark_border
SHUHAIB KABEER 9222
cancel
camera_alt

ഷുഹൈബ് കബീർ

ദമ്മാം: രണ്ട്​ ദിവസം മുമ്പ്​ നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ ഷുഹൈബ് കബീർ (36) ആണ്‌ മരിച്ചത്. പുതിയ വിസയിൽ രണ്ട്‌ ദിവസം മുമ്പ്​ മാത്രം നാട്ടിൽ നിന്നെത്തിയ ഷുഹൈബ്‌ കബീർ തൊഴിൽ തേടുന്നതിനിടെയാണ്‌ മരണം സംഭവിച്ചത്​.

അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ്​ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക്‌ പോയത്‌. പുതിയ വിസയുമായി നാട്ടിലേക്ക്‌ പോയ ഷുഹൈബ്‌ ഈ മാസം ഏഴിനാണ്​ തിരിച്ചെത്തിയത്.

ഷാമിലാ ബീവിയാണ്‌ ഭാര്യ. അൽഫിയ ഫാത്തിമ (7), ആദിൽ (3) എന്നിവർ മക്കളാണ്‌. ഷാമില നാല്​ മാസം ഗർഭിണിയാണ്‌.

ദമ്മാം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ത​ന്നെ ഖബറടക്കുമൈന്ന്​ ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്‍റ്​ പി.കെ. മൻസൂർ എടക്കാട്, സലിം കണ്ണൂർ, അലി മാങ്ങാട്ടൂർ എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf death
News Summary - Malayalee youth died in Dammam on the second day after returning home
Next Story