രണ്ടാം ഡോസ് കോവിഡ് വാക്സിനെടുത്ത് മലയാളികളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്സിെൻറ രണ്ട് ഡോസുകളും പൂർത്തിയാക്കി മഹാമാരിക്കെതിരെ പ്രതിരോധ ശേഷി നേടിയവരിൽ മലയാളികളും. 60ന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റുമുള്ള ആദ്യ കാറ്റഗറിയിൽ ഇടം കിട്ടിയവരാണ് ഇപ്പോൾ രണ്ടാം ഡോസും പൂർത്തിയാക്കിയത്. ഇങ്ങനെ ആദ്യ അവസരം ലഭിച്ച ആരോഗ്യ പ്രവർത്തകരിലൊരാളായി കൊല്ലം കരുനാഗപ്പളി സ്വദേശി ഷൈൻ റഷീദ്. റിയാദിൽ പാരാമെഡിക്കൽ ജീവനക്കാരനാണ് ഇദ്ദേഹം.
ആദ്യ ഡോസെടുത്ത് 21 ദിവസത്തിനുശേഷമാണ് രണ്ടാം ഡോസ് കുത്തിവെപ്പിന് വിളിക്കപ്പെട്ടത്. രണ്ട് ഡോസും സ്വീകരിച്ചതോടെ ആരോഗ്യ മന്ത്രാലയത്തിെൻറ തവക്കൽനാ ആപ്പിൽ 'ഇമ്യൂണൈസ്ഡ്' എന്ന ഗ്രീൻ കാർഡ് തെളിഞ്ഞു. ഇതാണ് ഹെൽത്ത് പാസ്പോർട്ട്. ആരോഗ്യ മന്ത്രാലയം അടുത്തിടെ നൽകിത്തുടങ്ങിയതാണ് ഇൗ ഡിജിറ്റൽ സർട്ടിഫിക്കറ്റ്. ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡമനുസരിച്ച് ഊഴമെത്തുമ്പോൾ എല്ലാവരും വാക്സിൻ എടുക്കാൻ ശ്രമിക്കണമെന്നും ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും ഷൈൻ പറഞ്ഞു. രാജ്യം ലക്ഷക്കണക്കിന് റിയാൽ മുടക്കി നമുക്കായി നൽകുന്ന സേവനത്തിനോട് പുറംതിരിയരുതെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രകടമായിട്ടില്ല. ലളിതവും അത്യാധുനികവുമായ മാർഗത്തിലൂടെയാണ് വാകിസിന് വേണ്ടിയുള്ള രജിസ്ട്രേഷനും മറ്റ് നടപടികളും നടക്കുന്നത്.
വാക്സിൻ കുത്തിവെപ്പിനുള്ള കേന്ദ്രങ്ങളും ആ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സ്വദേശി, വിദേശി വിവേചനമില്ലാതെ സൗജന്യമായി വാക്സിൻ നൽകുന്ന സൗദി ഭരണകൂടത്തിെൻറ തീരുമാനം മനുഷ്യരാശിയുടെ ആരോഗ്യത്തോടുള്ള രാജ്യത്തിെൻറ കരുതലാണ്. കോവിഡ് പരിശോധനയും ചികിത്സയും ഇപ്പോൾ വാക്സിനും സൗജന്യമായി നൽകുന്ന സൗദി ഭരണാധികാരികളോട് മറ്റെല്ലാവരെയും പോലെ മലയാളി സമൂഹവും എന്നും കടപ്പെട്ടിരിക്കുമെന്ന് ഷൈൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.