ഹാഇൽ സൗദി ജർമൻ ഹോസ്പിറ്റൽ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
text_fieldsഹാഇൽ: സൗദി ജർമൻ ഹോസ്പിറ്റൽ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനത്തോട് കൂടി ആഘോഷത്തിന് തുടക്കം കുറിച്ചു. സാംസ്കാരിക സമ്മേളനത്തിൽ അഷ്റഫ് മുരിങ്ങോളി അധ്യക്ഷത വഹിച്ചു. സോമകുമാർ പുളിയത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സുഹാഇൽ അഹ്മദ് സംസാരിച്ചു. കോഓഡിനേറ്റർമാരായ സൂസൻ തോമസ് സ്വാഗതവും അനിത നന്ദിയും പറഞ്ഞു. കലുഷിതമായ സാമൂഹിക ചുറ്റുപാടിൽ പാരസ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും കണ്ണികൾ വിളക്കിചേർക്കുന്ന അവസരമാണ് ഓരോ ആഘോഷങ്ങളെന്നും ജാതിമത വർണസങ്കല്പങ്ങൾക്കു അതീതമായി മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന ഉദാത്തമായ ആശയമാണ് ഓണത്തിന്റെ കാതലെന്നും അധ്യക്ഷനും ഉദ്ഘാടകനും സദസ്സിനെ ഉണർത്തി. പിന്നീട് അത്തപൂക്കളം ഒരുക്കുകയും കുട്ടികളുടെയും മുതിർന്നവരുടെയും ബലൂൺ ബ്രേക്കിങ്, വാട്ടർ ഫില്ലിങ്, ലെമൺ സ്പൂൺ റൈസിങ്, ബിസ്കറ്റ് ബൈറ്റിങ്, കമ്പവലി തുടങ്ങിയ കായിക മത്സരങ്ങൾക്ക് സംഘാടകരായ പ്രവീൺ ഫ്രാൻസിസ്, ജെയിംസ്, പ്രിൻസ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
തിരുവാതിര, ഗ്രൂപ് ഡാൻസ്, സിംഗിൾ ഡാൻസ് എന്നിവക്ക് സൂസൻ, ലിദിയ, മഞ്ജു, സൂര്യ, ആര്യ, അനിത, റാനിയ, പ്രിയങ്ക, ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം എസ്.ജി.എച്ച് ഗ്രൂപ്പിന്റെ ഗാനമേളക്ക് സോമകുമാർ, സുഭാഷ്, ഹരീഷ്, ജിറ്റി, ഷൈജു, പ്രവീണ, ജോയ്സി, സുഹാഇൽ എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.