Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 4:12 PM IST Updated On
date_range 19 July 2020 4:12 PM ISTന്യുമോണിയ ബാധിച്ച് മലപ്പുറം സ്വദേശി അസീറിൽ മരിച്ചു
text_fieldsbookmark_border
ഖമീസ് മുശൈത്ത്: മലപ്പുറം സ്വദേശി ന്യുമോണിയ ബാധിച്ച് അസീറിനടുത്ത് ഹറജയിൽ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി ഹനീഫ അഹമ്മദ് (60) ആണ് മരിച്ചത്. ന്യുമോണിയ മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച ഹറജ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
27 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഹറജയിലെ ഒരു ഹോട്ടലിൽ സഹോദരൻ മുജീബിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ഹറജ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ജസീന. മക്കൾ: ഹന്ന, ഹാദി.
ഹറജ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അസീറിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി അസീർ പ്രവാസി സംഘം പ്രവർത്തകരായ സുധീരൻ ചാവക്കാടും നൂറുദ്ധീൻ ചെങ്ങമനാടും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story