Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനത്തിൽ...

വിമാനത്തിൽ ശാരീരികാസ്വാസ്​ഥ്യമുണ്ടായ രണ്ട്​ യാത്രക്കാർക്ക്​ തുണയായി മലയാളി നഴ്സ്​​

text_fields
bookmark_border
preena sakkeer
cancel
camera_alt

പ്രീന സക്കീർ

ദമ്മാം: തിങ്കളാഴ്​ച രാത്രി 11.30 ന്​ കരിപ്പുരിൽ നിന്ന്​ ദമ്മാമിലേക്ക്​ തിരിച്ച എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനത്തിൽ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ട രണ്ട്​ യാത്രക്കാർക്ക്​ തുണയായ മലയാളി നഴ്​സിന്​​ പ്രവാസി സമൂഹത്തി​െൻറ അഭിനന്ദന പ്രവാഹം. മലപ്പുറം മങ്കട സ്വദേശിയും ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻറിറിലെ നഴ്​സുമായ പ്രീന സക്കീറാണ്​ ആകാശയാത്രയിൽ രോഗികളായ രണ്ട്​ പേർക്ക്​ തുണയായത്​.

അവധി കഴിഞ്ഞ്​ ദമ്മാമിലേക്ക്​ മടങ്ങിവരികയായിരുന്നു പ്രീന. വിമാനം പുറപ്പെട്ട്​ ഏതാണ്ട്​ ഒരു മണിക്കൂർ ആയപ്പോഴാണ്​ വിമാനത്തിൽ ഡോക്​ടർമാരോ നഴ്​സുമാരോ ഉണ്ടോ എന്ന അന്വേഷണവുമായ കാബിൻ ക്രൂവി​െൻറ അനൗൺസ്​മെൻറ്​ ഉണ്ടായത്​. എല്ലാവരും അപ്പോൾ മയക്കത്തിലായിരുന്നു. ഡോക്​ടർമാർ ആരെങ്കിലുമുണ്ടോ എന്ന്​ കാത്തിരുന്നിട്ടും ആരുടേയും പ്രതികരണം കാണാതിരുന്നപ്പോഴാണ്​ പ്രീന രോഗിയുടെ അടുത്തേക്ക്​ എത്തിയത്​. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട രോഗിക്ക്​ കടുത്ത രക്തസമ്മർദവുമുണ്ടായിരുന്നു.

ഉടൻ തന്നെ എയർഹോസ്​റ്റസി​െൻറ സഹായത്തോടെ സീറ്റ്​​ ക്രമ​പ്പെടുത്തി രോഗിയെ ശരിയായ രീതിയിൽ കിടത്തുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്​തു. ശ്വാസതടസ്സം കണ്ടതോടെ ഓക്​സിജൻ നൽകി. ആവശ്യമെങ്കിൽ വിമാനം തിരികെ ഇറക്കാൻ തയാറാണന്ന്​ രോഗിയെ പറഞ്ഞ്​ സമാധാനിപ്പിക്കാനും കാബിൻ ക്രൂ തനിക്ക്​ അനുമതി തന്നതായി പ്രീന പറഞ്ഞു.

രോഗിക്ക്​ ആവശ്യമായ മനോധൈര്യവും പ്രാഥമിക ശുശ്രൂഷകളും നൽകിയതോടെ രോഗിയുടെ അവസ്​ഥ ക്രമേണ സാധാരണ നിലയിലേക്ക്​ വന്നു. യാത്രയുടെ ക്ഷീണവും ഭയവുമായിരുന്നു ഈ അവസ്​ഥയിലെത്തിച്ചത്​. സാധാരണാവസ്ഥയിലേക്ക്​ എത്തിയ രോഗി ഉറങ്ങണമെന്ന്​ പറഞ്ഞപ്പോഴാണ്​ പ്രീന സ്വന്തം സീറ്റിലേക്ക്​ മടങ്ങിപ്പോയത്​. വിമാനത്തിലെ മറ്റുള്ളവരെല്ലാം സുഖമായി ഉറങ്ങു​മ്പോഴും കാബിൻക്രൂമാരോടൊപ്പം ഈ രോഗിയെ പരിചരിച്ച് നിൽക്കുകയായിരുന്നു പ്രീന.

സീറ്റിലെത്തി വീണ്ടും മുക്കാൽ മണിക്കുർ കഴിഞ്ഞപ്പോഴാണ്​ അടുത്ത രോഗിക്ക്​ അസ്വസ്​ഥത അനുഭവപ്പെട്ടത്​. 55 വയസ്സ്​ ​ തോന്നിക്കുന്ന യാത്രക്കാരന്​​ ഷുഗർ കുറഞ്ഞാലുണ്ടാകുന്ന രോഗലക്ഷണങ്ങളാണ്​ കണ്ടതെന്ന്​ പ്രീന പറഞ്ഞു. അയാളുടെ കൈയ്യിൽ മരുന്നുണ്ടെങ്കിലും അത്​ എവിടെയാണെന്ന്​ പറഞ്ഞുകൊടുക്കാനുള്ള അവസ്​ഥയിലും ആയിരുന്നില്ല. ഉടൻ തന്നെ മധുരം നൽകുകയും ആവശ്യമായ മറ്റ്​ പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്​തതോടെ അരമണിക്കൂറിനകം സാധാരണ നിലയിലേക്ക്​ തിരിച്ചുവന്നു.

ശേഷം ഏതാണ്ട്​ മുക്കാൽ മണിക്കൂറിനകം വിമാനം ദമ്മാമിൽ ഇറങ്ങുകയും ചെയ്​തു. രണ്ടുപേരും സുരക്ഷിതമായി പുറത്തിറങ്ങിയപ്പോൾ നൽകിയ സ്​നേഹം നിറഞ്ഞ ചിരിയാണ്​ തന്നെ ഏറെ ആഹ്ലാദിപ്പിച്ചതെന്ന്​ പ്രീന പറഞ്ഞു. നാലര മണിക്കൂർ നീണ്ട വിമാനയാത്രക്കിടയിൽ പ്രീന അധികവും ഈ രോഗികൾക്ക്​ ഒപ്പമായിരുന്നു.

ദാറസ്സിഹ മാനേജ്​മെൻറ്​ പ്രീന സക്കീറിനെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ്​. പ്രവാസി സാംസ്​കാരിക വേദിയും തനിമയും പ്രീനയെ അനുമോദിക്കും. ബിസിനസുകാരനായ സക്കീർ ഹുസൈനാണ്​ ഭർത്താവ്​. സ്വാലിഹ, മുഹമ്മദ്​ റിസ്​വാൻ, സുഹ മറിയം എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanitynurse
News Summary - Malayali nurse helps two passengers in flight
Next Story