ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു
text_fieldsറിയാദ്: ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (69) ആണ് റിയാദിൽ മരിച്ചത്. മാർച്ച് 12ന് റിയാദിലുള്ള മകളുടെയും ഭർത്താവിന്റെയും അടുത്ത് എത്തിയതാണ്. വൃക്ക രോഗത്തെത്തുടർന്ന് ഈമാസം 12ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം ശേഷം നസീമിലെ ഹയ്യിൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: പരേതയായ ഷാഹിദ ബീവി , മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.