പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു
text_fieldsമക്ക: ഉംറ നിർവഹിക്കുന്നതിനിടെ കൊല്ലം സ്വദേശി മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കടക്കൽ വട്ടത്താമര സംഭ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ ഹസയിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
ഉംറ കർമങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്ദർശക വിസയിൽ അൽഹസ്സയിലായിരുന്നു.
പരേതരായ അബ്ദുൽ മജീദ്, റാഫിയത്ത് ബീവി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ് സന, അംജദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്. മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.