പോക്സോ കേസ് പ്രതിയായ പ്രവാസി മലയാളിയെ ഇൻറർപോൾ റിയാദിൽ പിടികൂടി
text_fieldsറിയാദ്: കുറ്റകൃത്യത്തിന് ശേഷം സൗദിയിേലക്ക് മടങ്ങിയ പ്രവാസിയായ പോക്സോ കേസ് പ്രതിയെ സൗദി ഇൻറർപോൾ റിയ ാദിൽ നിന്ന് പിടികൂടി. പ്രതി കൊല്ലം ഒാച്ചിറ സ്വദേശി സുനിൽകുമാർ ഭദ്രനെ (39) റിയാദിലെത്തിയ കൊല്ലം പൊലീസ് കമീഷണ ർ മെറിൻ ജോസഫ് െഎ.പി.എസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകും. മൂ ന്നാഴ്ച മുമ്പ് ഇൻറർപോൾ കസ്റ്റഡിയിലെടുത്ത പ്രതി ഇപ്പോൾ റിയാദിലെ അൽഹൈർ ജയിലിലാണുള്ളത്. കൊല്ലം ഡിസ്ട് രിക്റ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റൻറ് പൊലീസ് കമീഷണർ എം. അനിൽകുമാർ, ഒാച്ചിറ സർക്കിൾ ഇൻസ്പെക ്ടർ ആർ. പ്രകാശ് എന്നിവരോടൊപ്പം ഞായറാഴ്ചയാണ് കമീഷണർ മെറിൻ ജോസഫ് റിയാദിലെത്തിയത്. നിയമനടപടികൾ പൂർത്ത ീകരിച്ച് സൗദി പൊലീസ് കൈമാറുന്ന പ്രതിയുമായി ചൊവ്വാഴ്ച സംഘം നാട്ടിലേക്ക് തിരിക്കും.
2017ലാണ് കേസിനാസ്പദമായ സംഭവം. ദീർഘകാലമായി റിയാദിൽ പ്രവാസിയായ സുനിൽ കുമാർ അവധിക്ക് നാട്ടിെലത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്. കുട്ടിയുടെ പിതൃസഹോദരെൻറ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപാനിയായ ഇളയച്ഛൻ വഴിയാണ് പെൺകുട്ടിയുടെ വീടുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അന്ന് 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാൾ ലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വിവരം സഹപാഠികൾ വഴി സ്കൂളിലെ അധ്യാപിക അറിയുകയും അവർ ചൈൽഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായി.
അന്വേഷണം നടക്കുേമ്പാൾ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയിരുന്നു. കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇവിടെ വെച്ച് ഇൗ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നത്രെ ആത്മഹത്യയ്ക്ക് കാരണം. ഇൗ സംഭവത്തിലെ ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാർ ജയിലിലാണ്.
റിയാദിൽ കഴിയുന്ന സുനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഒന്നര വർഷമായി നടന്നുവന്ന ശ്രമങ്ങൾ വിജയം കാണാതായപ്പോഴാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സി.ബി.െഎ വഴിയാണ് സൗദി ഇൻറർപോളിനെ ബന്ധപ്പെട്ടത്. റിയാദിൽ നിന്ന് ഇയാളെ പിടികൂടിയ ഇൻറർപോൾ അൽഹൈർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. 45 ദിവസം വരെ മാത്രമേ സൗദി പൊലീസിന് കസ്റ്റഡിയിൽ വെയ്ക്കാൻ കഴിയൂ. ബലാത്സംഗം, കുട്ടികൾക്കെതിരായ പീഡനം (പോക്സോ), പട്ടികജാതി പട്ടികവർഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകൾ പ്രകരമാണ് സുനിൽകുമാറിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രതിയെ കരുനാഗപ്പള്ളി അസിസ്റ്റൻറ് പൊലീസ് കമീഷണർ ഒാഫീസിലാണ് ഹാജരാക്കുകയെന്ന് എസ്.പി മെറിൻ ജോസഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചരിത്രം കുറിച്ച് എസ്.പി മെറിൻ ജോസഫ്
റിയാദ്: ഒരു മാസം മുമ്പ് മാത്രം കൊല്ലം പൊലീസ് കമീഷണറായി ചുമതലയേറ്റ മെറിൻ ജോസഫ് െഎ.എ.എസിെൻറ റിയാദ് ദൗത്യം പുതിയ ചരിത്രമാണ് കുറിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ പൊലീസ് ഒാഫീസർ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 2010ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിെൻറ സൗദി സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. നിയമം നടപ്പായെങ്കിലും വളരെ കുറച്ച് കൈമാറ്റങ്ങളേ ഇക്കാലത്തിനിടയിൽ സംഭവിച്ചിട്ടുള്ളൂ.
തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ സൗദി ഇൻറർപോൾ പിടികൂടി ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പോക്സോ കേസിൽ ഇതാദ്യമായാണ് അറസ്റ്റും കൈമാറ്റവും. കേരള പൊലീസിെൻറ സൗദിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വിപുലമായ നടപടിയും ഇതാദ്യമാണ്. അതും ഒരു വനിതാ പൊലീസ് ഒാഫീസറുടെ നേതൃത്വത്തിൽ. റാന്നി സ്വദേശിനിയാണ് മെറിൻ ജോസഫ്. ഇൗ കേസിൽ തുടക്കം മുതൽ ബന്ധപ്പെട്ടിരുന്ന പൊലീസ് ഒാഫീസറാണ് സംഘാംഗമായ എ.സി.പി എം. അനിൽകുമാർ. നെയ്യാറ്റിൻകര സ്വദേശിയാണ്. സംഭവമുണ്ടായ സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ എന്ന നിലയിലാണ് ആർ. പ്രകാശ് സംഘത്തിൽ ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.