മലയാളി സമാജം ജുബൈൽ ചാപ്റ്റർ ലീഡേഴ്സ് മീറ്റ്
text_fieldsമലയാളി സമാജം ജുബൈൽ ഘടകം ഇഫ്താർ മീറ്റിൽ സനിൽകുമാർ സംസാരിക്കുന്നു.
ദമ്മാം: മലയാളി സമാജം ജുബൈൽ ചാപ്റ്റർ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഗവേഷണ മികവിന് അംഗീകാരത്തിനർഹനുമായ ഡോ. ജൗഷീദിനെ പോന്നാടയണിയിച്ച് ആദരിച്ചു.
റോയൽ മലബാർ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം സഖാഫി ഇഫ്താർ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം തലവൻ സനിൽകുമാർ, ഷാജി (എൻ.എസ്.എച്ച്), നൂഹ് പാപ്പിനിശ്ശേരി (ജുവ), ജയൻ തച്ചമ്പാറ, സലിം ആലപ്പുഴ, രാജേഷ് ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി (എംബസി ഹെൽപ് ഡെസ്ക്), ഡോ. സിന്ധു, ബിനു, ആസിഫ്, ഹുസ്ന, ഷനീബ്, ഡോ. അമിത (മലയാളി സമാജം ദമ്മാം), ഡോ. ജൗഷീദ്, റഊഫ്, നൗഷാദ് (ഇന്ത്യൻ സ്കൂൾ), സാറ ബായി ടീച്ചർ, ഹനീഫ (സിറ്റി ഫ്ലവർ), ഫൈസൽ (പ്രവാസി വെൽഫെയർ), ലക്ഷ്മണൻ, ഉണ്ണികൃഷ്ണൻ, സുരേഷ് (നവോദയ), ശിഹാബ് കായംകുളം (ഒ.ഐ.സി.സി), സലാം മഞ്ചേരി (കെ.എം.സി.സി), അബ്ദുൽകരീം കാസിമി (സഹായി), ബാദുഷ (എം.ഇ.എസ്), സതീഷ് (എ.ആർ.എസ്), ഫാറൂഖ് സ്വലാഹി (ഇസ്ലാഹി സെൻറർ) എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. സമാജം ഭാരവാഹികളായ ഫൈസൽ, ആശ ബൈജു, ഡോ. നവ്യ വിനോദ്, അനിൽ മാലൂർ, എൻ.പി. റിയാസ്, അജ്മൽ സാബു, നജീബ് വക്കം, സഈദ് മേത്തർ എന്നിവർ നേതൃത്വം നൽകി. നജീബ് വക്കം പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ബെൻസി ആംബ്രോസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.