Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രക്കിടെ കാറിൽ...

യാത്രക്കിടെ കാറിൽ വെച്ച്​ ഹൃദയാഘാതം​; മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ നിര്യാതനായി

text_fields
bookmark_border
യാത്രക്കിടെ കാറിൽ വെച്ച്​ ഹൃദയാഘാതം​; മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ നിര്യാതനായി
cancel

റിയാദ്: റിയാദ്​ എയർപ്പോർട്ടിൽനിന്ന്​ സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച്​ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട്​ കൊയിലാണ്ടി ഐസ് പ്ലാൻറ്​ റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി. സഫറുല്ല (55) ആണ്​ മരിച്ചത്​.

വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പൽ മുസ്​ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്.

മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്​കൂൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്​ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Malayali social activist passed away in Riyadh
Next Story