Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഗോ​ള യൂ​ത്ത്...

ആ​ഗോ​ള യൂ​ത്ത് അം​ബാ​സ​ഡ​ർ പ്രോ​ഗ്രാ​മി​ലേ​ക്ക് ജി​ദ്ദ​യി​ൽ​നി​ന്നും മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി

text_fields
bookmark_border
ആ​ഗോ​ള യൂ​ത്ത് അം​ബാ​സ​ഡ​ർ പ്രോ​ഗ്രാ​മി​ലേ​ക്ക് ജി​ദ്ദ​യി​ൽ​നി​ന്നും  മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി
cancel

ജി​ദ്ദ: യു.​എ​ൻ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശീ​ലി​പ്പി​ക്കു​ന്ന യൂ​ത്ത് അം​ബാ​സ​ഡ​ർ പ്രോ​ഗ്രാ​മി​ലേ​ക്ക് ജി​ദ്ദ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി വി​ദ്യാ​ർ​ഥി​നി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി, ഐ​ക്ക​ര​പ്പ​ടി, പേ​ങ്ങാ​ട് സ്വ​ദേ​ശി പാ​ണ്ടി​ക​ശാ​ല ഹ​ബീ​ബി​​ന്റെ​യും പ​റ​മ്പാ​ട​ൻ ജ​സീ​ന​യു​ടെ​യും മ​ക​ൾ ഫെ​ല്ല മെ​ഹ​ക്കാ​ണ് ഈ ​നേ​ട്ടം. ലോ​കം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ആ​ഗോ​ള ത​ല​ത്തി​ൽ 100 വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് യൂ​ത്ത് അം​ബാ​സ​ഡ​ർ പ്രോ​ഗ്രാം. ത​ങ്ങ​ൾ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച്, ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ച്ചേ​ർ​ന്ന് സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യാ​നു​ള്ള ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​ണ് ഈ ​സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യി​ലൂ​ടെ ഫെ​ല്ല അ​ർ​ഹ​യാ​യ​ത്.

ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് കീ​ഴി​ലു​ള്ള ഹാ​ഷ് ഫ്യൂ​ച്ച​ർ ഓ​ൺ​ലൈ​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫെ​ല്ല മെ​ഹ​ക്ക്. 1000-ല​ധി​കം അ​പേ​ക്ഷ​ക​രി​ൽ​നി​ന്നും ഇ​ന്റ​ർ​വ്യൂ​വി​ലൂ​ടെ​യും പ്രോ​ജ​ക്ട് പ്ര​സ​​ന്റേ​ഷ​നി​ലൂ​ടെ​യു​മാ​ണ് നൂ​റു പേ​ര​ട​ങ്ങു​ന്ന ഫൈ​ന​ൽ ലി​സ്റ്റി​ൽ ഫെ​ല്ല മെ​ഹ​ക്ക് ഇ​ടം കി​ട്ടി​യ​ത്. പ​രി​ശീ​ല​ന​ങ്ങ​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, മെ​ന്റ​റി​ങ്, ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​നം, പ്രൊ​ജ​ക്ട് വ​ർ​ക്ക് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു വ​ർ​ഷ​ത്തെ പ്രോ​ഗ്രാം. വി​ദ്യാ​ഭ്യാ​സ​ത്തി​ലെ സ്വാ​ധീ​ന​മു​ള്ള നൂ​ത​നാ​ശ​യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ഗ​വേ​ഷ​ണം ചെ​യ്യു​ന്ന​തി​നും ഫി​ൻ​ലാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ.​ജി.​ഒ ആ​ണ് ഹ​ണ്ട്ര​ഡ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ധ്യ​യ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കൂ​ട്ടാ​യ്മ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണ് ഹ​ണ്ട്ര​ഡി​​ന്റെ ദൗ​ത്യം. അ​ക്കാ​ദ​മി​ക് മേ​ഖ​ല​ക​ൾ​ക്ക​പ്പു​റം സം​രം​ഭ​ക​ത്വം, ബി​സി​ന​സ് വി​ക​സ​നം, ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യു​വാ​ക്ക​ളു​ടെ ക​ഴി​വു​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും അ​വ​രെ പ്ര​ചോ​ദി​പ്പി​ക്ക​ലു​മാ​ണ് ത​​ന്റെ ല​ക്ഷ്യ​മെ​ന്ന് ഫെ​ല്ല മെ​ഹ​ക്ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali studentsaudinewsJeddah
News Summary - Malayali student from Jeddah joins Global Youth Ambassador Program
Next Story