ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു
text_fieldsറിയാദ്: ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദ് മകൻ ഷംസുദീൻ (69) ആണ് റിയാദിൽ മരിച്ചു. റിയാദിലുള്ള മകളുടെയും ഭർത്താവിന്റെയും അടുത്തു മാർച്ച് 12നാണ് എത്തിയത്. വൃക്ക രോഗിയായ അദ്ദേഹത്തിന് ഈ മാസം 12നാണ് സുഖമില്ലാതായത്. തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീമിലെ ഹയ്യിൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഷാഹിദ ബീവി (പരേത), മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ. ആശുപ്രതിയിൽ പ്രവേശിപ്പിക്കാനും പരിചരണം ഉറപ്പാക്കാനും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും രംഗത്തുണ്ടായിരുന്നത് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.