മലയാളിക്കൂട്ടം സദാഫ്കോ നാലാം വാർഷികാഘോഷം
text_fieldsറിയാദിലെ മലയാളികൂട്ടം സദാഫ്കോ നാലാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: മലയാളികൂട്ടം സദാഫ്കോ റിയാദ് ഘടകം നാലാം വാർഷികവും ഓണാഘോഷവും നടത്തി. സുലൈ ലുലു ഇസ്തിറാഹയിൽ നടന്ന ഓണാഘോഷവും ഓണസദ്യയും ഓണക്കളികളും അരങ്ങേറി.
നിരവധി പേർ പങ്കെടുത്തു. കൂട്ടായ്മയുടെ ജനറൽ ബോഡിയും നാലാം വാർഷികാഘോഷവും നടന്നു. നയീം പ്രസിഡൻറായും ഷഫീഖ് സെക്രട്ടറിയായും ഒമ്പത് അംഗ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടർന്ന് നടന്ന ആഘോഷങ്ങൾക്ക് ചെറിയ കുട്ടികളെകൊണ്ട് കേക്ക് മുറിച്ചു തുടക്കം കുറിച്ചു. പൊതുയോഗത്തിൽ അബ്ദുനാസർ ചെറുത്തിൽ അധ്യക്ഷത വഹിച്ചു. ഉണർവ് കുടുംബ കൂട്ടായ്മ കാരണവർ നാസർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. ശിഹാബ് ഒതുക്കുങ്ങൽ, ഇസ്മാഈൽ, പി.എം.എഫ്. ജോൺസൻ, പി.എം.എഫ്. റസൽ, അനസ് കരുപടന്ന, പി.എം.എഫ്. ഷാജഹാൻ, അസൈനാർ ഒബയാർ, റഷീദ്, അരുൺ ജോയ്, ഹബീബ് ഓമാനൂർ, മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കായിക പരിപാടിക്ക് മുൻ പ്രസിഡൻറ് ജംഷാദ്, ജലീൽ, നസുഹ്, അനസ്, ഹർഷിദ്, ഫാസിൽ, നയീം, സലാം എന്നിവർ നേതൃത്വം നൽകി. വടംവലി മത്സരം, സുന്ദരിക്ക് പൊട്ടുതൊടൽ പരിപാടികൾ അരങ്ങേറി. മുത്തലിബ് കാലിക്കറ്റ് നയിച്ച കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. നൗഫൽ വടകര, പവിത്രൻ കണ്ണൂർ, ആൻഡ്രിയ ജോൺസൺ, അഭിനന്ദ ബാബു, റഫീഖ് എന്നിവർ ഗാനം ആലപിച്ചു. ഫാത്തിമ റിന ആൻഡ് അൽവീന ചിന്നു എന്നിവർ ഡാൻസും അവതരിപ്പിച്ചു. ഷെബി മൻസൂർ അവതാരകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.