Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിയുടെ കാർ അജ്ഞാതർ...

മലയാളിയുടെ കാർ അജ്ഞാതർ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
Malayalis car hijacked
cancel

റിയാദ്​: ഉടമ നോക്കിനിൽക്കേ കാർ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്​ച ഉച്ചക്ക്​ 1.30ഓടെ റിയാദ്​ മലസിലുള്ള ഗാസി റസ്​റ്റോറന്‍റിന്‍റെ മുന്നിൽ നിർത്തിയ മലയാളിയുടെ ASD 6624 ടൊയോട്ട കൊരോള കാറാണ്​ ക​ഴിഞ്ഞ വെള്ളിയാഴ്​ച കൺമുന്നിൽ നിന്ന് കവർച്ചക്കാർ തട്ടിയെടുത്ത്​ അതിവേഗം ഓടിച്ചുപോയത്​.

റസ്​റ്റോറൻറിനോട്​ ചേർന്നുള്ള ബഖാലയിൽ നിന്ന്​ സാധനം വാങ്ങാനായി കാർ നിർത്തി എഞ്ചിൻ ഓഫാക്കാതെ കടയിലേക്ക്​ നടക്കു​ന്ന നിമിഷ നേരത്തിനുള്ളിലാണ്​ ഈ സംഭവമുണ്ടായത്​. കാറുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. കാറിനെ കുറിച്ച്​ എന്തെങ്കിലു൦ വിവര൦ കിട്ടിയാൽ 0590679510 എന്ന നമ്പറിൽ അറിയിക്കണമെന്ന്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalicar hijacked
News Summary - Malayali's car has been hijacked by unknown persons
Next Story