‘അർഷാദ് കല്ലറയുടെ വിയോഗം ഹാഇൽ മലയാളികൾക്ക് തീരാനഷ്ടം’
text_fieldsഹാഇൽ: തിരുവനന്തപുരം സ്വദേശിയായിരുന്ന അർഷാദ് കല്ലറയുടെ ആകസ്മിക മരണം ഹാഇലിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഹാഇൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച യോഗം അനുസ്മരിച്ചു.
ഹാഇലിലെ സാമൂഹിക സാന്ത്വന മേഖലയിലെ നിറസാന്നിധ്യമായിരുന്നു അർഷാദ് കല്ലറയെന്നും മികച്ച ഒരു സംഘാടകനെയും ഒരു പൊതുപ്രവർത്തകനെയുമാണ് നഷ്ടമായതെന്നും യോഗം അനുസ്മരിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. ഹാഇൽ പ്രവാസി കൂട്ടായ്മ പ്രതിനിധി റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു.
ഹാഇലിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ബഷീർ മാള, മനോജ് നവോദയ, ബഷീർ നെല്ലളം, അബ്ദുറസാഖ് ഫൈസി, അബ്ദുൽ സത്താർ പുന്നാട്, ഡോ. അരവിന്ദ് ജെ. ശിവൻ, അഫ്സൽ കായംകുളം, രാഖി അസ്റാർ, നൗഫൽ പറക്കുന്ന്, അഷറഫ് അഞ്ചരകണ്ടി, ഫൈസൽ കൊല്ലം, ഹമീദ് വയനാട് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ കാവുമ്പടി സ്വാഗതവും നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.