സൗദിയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പെരുന്നാൾ സംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: മമ്മൂട്ടി ഫാൻസ് വെൽെഫയർ അസോസിയേഷൻ ഇൻറർനാഷനൽ സൗദി അറേബ്യ (എം.എഫ്.ഡബ്ല്യൂ.എ.െഎ) 'പെരുന്നാൾ കിസ്സ 2021' എന്ന പേരിൽ പെരുന്നാൾ ദിനത്തിൽ റിയാദിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പാട്ടും ഡാൻസും മറ്റു കലാപരിപാടികളുമായി വർണശബളമായി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നൗഷാദ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജയന് കൊടുങ്ങല്ലൂർ സംസാരിച്ചു.
െഎ.ടി ഹെഡ് അഭിലാഷ് മാത്യു, ജോയൻറ് സെക്രട്ടറി സജീഷ്, രക്ഷാധികാരി ബഷീർ വല്ലപ്പുഴ, ഷിജു കോട്ടാങ്ങൽ, രാജീവ് തൃശൂർ, മുബഷിർ, ആത്വിഫ് അബ്ദുല്ല, രാധകൃഷ്ണൻ കളവൂർ, ഷമീർ വളാഞ്ചേരി എന്നിവർ പെങ്കടുത്തു. റിയാദ് ഘടകം പ്രസിഡൻറ് സജാദ് പള്ളം സ്വാഗതവും സെക്രട്ടറി ഫാറൂഖ് തിരൂർക്കാട് നന്ദിയും പറഞ്ഞു. ലോകത്തെ ആകെ വിഷമത്തിലാക്കിയ കോവിഡ് സാഹചര്യം കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നിരവധി വെൽഫെയർ പ്രവർത്തനങ്ങൾ നടത്തി. ചടങ്ങിൽ സംഘടനയിലെയും റിയാദ് മ്യൂസിക് ക്ലബിലെയും കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടി അരങ്ങേറി. ജോസഫ് ജോർജ് ചേലക്കര അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.