Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​മ്മൂ​ട്ടി ഫാ​ൻ​സ്‌...

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ക്രി​ക്ക​റ്റ് ലീ​ഗ്: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ക്രി​ക്ക​റ്റ് ലീ​ഗ്: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

ജി​ദ്ദ​യി​ൽ ന​ട​ന്ന​ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി അ​റേ​ബ്യ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെൻറി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

ജി​ദ്ദ: മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ (എം.​എ​ഫ്.​ഡ​ബ്ല്യു.​എ.​ഐ) സൗ​ദി അ​റേ​ബ്യ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെൻറി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ജി​ദ്ദ​യി​ൽ ന​ട​ന്നു. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, ഗാ​യി​ക ആ​ശാ ഷി​ജു എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജി​ദ്ദ​യി​ലെ പ്രോ​ഗ്രാം സം​ഘാ​ട​ക​രാ​യ ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, യൂ​സു​ഫ് കോ​ട്ട, ലാ​ലു മീ​ഡി​യ ഡ​യ​റ​ക്ട​ർ മു​സ്ത​ഫ കു​ന്നും​പു​റം, സാം​വ്ലോ​ഗ്സ് ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​എ​ഫ്.​എ.​ഐ സൗ​ദി ജി​ദ്ദ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ചാ​ലി​ൽ, സെ​ക്ര​ട്ട​റി സി​നോ​ഫ​ർ, ട്ര​ഷ​റ​ർ മെ​ഹ്‌​റൂ​ഫ്, നു​ൻ​സാ​ർ, നാ​ഫി, നൗ​ഷാ​ദ് എ​ട​രി​ക്കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​യാ​ദി​ൽ ന​ട​ക്കു​ന്ന സൗ​ദി ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ർ​ണ​മെൻറ്​ ട്വ​ൻ​റി20 പ്രീ​മി​യ​ർ ലീ​ഗ് ആ​യാ​ണ് ന​ട​ത്തു​ക. ഒ​മ്പ​ത് ടീ​മു​ക​ളി​ലാ​യി 117 ക​ളി​ക്കാ​ർ മ​ത്സ​ര​ത്തി​ൽ അ​ണി​നി​ര​ക്കും. മൂ​ന്ന് പൂ​ളു​ക​ളി​യാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ ഓ​രോ പൂ​ളി​ലും മൂ​ന്ന് ടീ​മു​ക​ൾ വീ​തം ഉ​ണ്ടാ​യി​രി​ക്കും. ഒ​രു ടീ​മി​ന് ര​ണ്ടു ട്വ​ൻ​റി20 ക​ളി​ക​ളാ​ണ് ഉ​ണ്ടാ​വു​ക. മൂ​ന്ന് പൂ​ളി​ൽ​നി​ന്ന് ടേ​ബ്​​ൾ ടോ​പ്പ​ർ സെ​മി​യി​ൽ പ്ര​വേ​ശി​ക്കും. നാ​ലാ​മ​ത്തെ ടീ​മി​നെ സെ​മി ഫൈ​ന​ൽ പോ​യ​ൻ​റ്​ നോ​ക്കി തി​ര​ഞ്ഞെ​ടു​ക്കും. ലേ​ല​ത്തി​ലൂ​ടെ ഓ​രോ ടീ​മു​ക​ളു​ടെ​യും ക​ളി​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ടീം ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് അ​ഞ്ചു ക​ളി​ക്കാ​രെ ലേ​ല​ത്തി​നു​മു​മ്പ് നി​ല​നി​ർ​ത്താം. ബാ​ക്കി എ​ട്ടു ക​ളി​ക്കാ​രെ ലേ​ലം​വി​ളി​യി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​ണം. ടീം ​തി​ര​ഞ്ഞെ​ടു​ക്കാ​നും ക​ളി​ക്കാ​ർ​ക്ക് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും 0556339415 (ഉ​സ്മാ​ൻ), 0545771623 (അ​ഭി​ലാ​ഷ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyJeddahPoster Release
News Summary - Mammootty Fans Cricket League: Poster Release
Next Story