Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്കെത്തിയ...

ഉംറക്കെത്തിയ കൊടിയത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ഉംറക്കെത്തിയ കൊടിയത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt????? ????

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മുക്കം കൊടിയത്തൂർ കാരകുറ്റി സ്വദേശി അരീപറ്റമണ്ണിൽ ഉണ്ണി മാമു(76) വാഹനാപകടത്തിൽ മരിച്ചു. ഗ്രൂപ്പുമൊന്നിച്ച് ജബലുസൗര്‍ സന്ദർശിക്കാൻ പോകവേയാണ്​ അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഭാര്യ പാത്തുമ്മ ഗുരുതരപരിക്കുകളോടെ മക്കയിലെ അൽ നൂർ ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിലാണ്​.

ഏപ്രിൽ 25ന് സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയതായിരുന്നു. നാളെ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ്​ മദീന സന്ദർശനത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മക്കൾ: അശ്​റഫ് മാസ്റ്റർ (കൊണ്ടോട്ടി പുത്തൂർ പള്ളിക്കൽ സ്കൂൾ), സാജിത, ഷെമീദ. മരണ വിവരം അറിഞ്ഞ് മകൻ അശ്​റഫ് മക്കയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. നടപടികൾ പൂർത്തിയാക്കി മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathmecca death
News Summary - man died in mecca-gulf news
Next Story