Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്...

കോഴിക്കോട് സ്വദേശി യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി 

text_fields
bookmark_border
abdul-azeez.jpg
cancel

യാംബു: മലയാളി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി. കോഴിക്കോട്-പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുൽ അസീസ് (53) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. 15 വർഷമായി യാംബു സിമന്റ് കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ അത്താഴത്തിന് വിളിക്കാൻ നോക്കി യപ്പോഴാണ് മരണവിവരം അറിയുന്നത്.

മൃതദേഹം യാംബു ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. യാംബുവിൽ തന്നെ ഖബറടക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കാൻ  കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. പരേതരായ കീഴില്ലത്ത് മുഹമ്മദ് - കുഞ്ഞീരിയം  ദമ്പദികളുടെ  മകനാണ് അബ്ദുൽ അസീസ്.  ഭാര്യ : റംല. മക്കൾ : ലുബൈബ, ബുർഹാന,റബീഹ,  മരുമകൻ : നാസിർ. സഹോദരങ്ങൾ : അബ്ദുൽ ഖാദർ, അബൂബക്കർ, അബ്‌ദുറഹ്‌മാൻ, ബിച്ചാലി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathsaudi arabiagulf newsmalayalam newskozhikode News
News Summary - man from kozhikode died in Yanbu -gulf news
Next Story