മംഗലാപുരം സ്വദേശിയെ നാട്ടിലയച്ചു
text_fieldsജിദ്ദ: ആറു വർഷത്തിലധികമായി നിയമക്കുരുക്കിൽപെട്ട് നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിൽ ചെറിയ ജോലികൾ ചെയ്യുന്നതിനിടെ കോണിപ്പടിയിൽ നിന്നും താഴെവീണ് കിടപ്പിലായ കർണാടക മംഗലാപുരം സ്വദേശി പി.പി മമ്മിക്കുട്ടി മുഹമ്മദ് അലി സൗദി ഇന്ത്യൻ അസോസിയേഷൻ ഇടപെടൽ മൂലം നാടണഞ്ഞു. എസ്.ഐ.എ ജിദ്ദ പ്രസിഡന്റ് നാസർ വെളിയംകോട് അദ്ദേഹത്തിനുള്ള യാത്രാ ടിക്കറ്റും അനുബന്ധ രേഖകളും കൈമാറി. സംഘടനയുടെ പ്രധാന ഉദ്ധേശ ലക്ഷ്യങ്ങളിൽ പ്രവാസി സമൂഹത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ സഹായിക്കുകയെന്ന എസ്.ഐ.എയുടെ മുദ്രാവാക്യത്തോട് നൂറു ശതമാനം നീതിപുലർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നാസർ വെളിയംങ്കോട് പറഞ്ഞു. ചടങ്ങിൽ വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കൽ, സുരേഷ് പഠിയം, അബ്ദുൽ ഖാദർ ആലുവ, റഷീദ് വാഴക്കാട്, നജീബ് കോതമഗലം, ഷാജു അത്താണിക്കൽ, റസാഖ് മാസ്റ്റർ, ഉമ്മർ മങ്കട , അദ്നു, സാദാത്, ഹാരിസ് കണ്ണൂർ, മുബാറക് വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.