അൽ അഹ്സ നെസ്റ്റോയിൽ മാങ്കോ ഫെസ്റ്റിന് തുടക്കമായി
text_fieldsദമ്മാം: അൽ അഹ്സയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ള മാങ്കോ ഫെസ്റ്റ് 2024 നു തുടക്കമായി. ഹസ നെസ്റ്റോ ജനറൽ മാനേജർ അൻസാരി സലാം, സൂപ്പർ മാർക്കറ്റ് മാനേജർ ഗ്യാൻ ബഹാദൂർ, ഫ്രണ്ട് എൻഡ് മാനേജർ ധൻ ബഹാദൂർ, സ്റ്റോർ കോഓഡിനേറ്റർ റാഷിദ് അബ്ദുൽ റഹീം തുടങ്ങിയവരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ അൽ ഫതഹ് ക്ലബ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഹ്മദ് അബ്ദുൽ മജീദ് അൽ ഈസയും ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനിയും ചേർന്ന് മാങ്കോ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. യമൻ, പാകിസ്താൻ, ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇരുപതോളം ഇനം മാങ്ങകളാണ് മാങ്കോ ഫെസ്റ്റിൽ പ്രത്യേകം തയാറാക്കിയ സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അൽഫോൻസാ, ബദാമി, മൂവാണ്ടൻ, മല്ലിക, സിന്ദൂരി, നീലം, സമക്, ഷീല, രാജപൂരി, സിന്ദൂരിയ, യമൻ, ഗൽബത്തൂർ തുടങ്ങിയ മാങ്ങകളാണ് ഇതിൽ പ്രധാനമായുള്ളത്.
ഉപഭോക്താക്കൾക്ക് വളരെ വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലാണ് മാങ്കോ ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി മാങ്കോ ജൂസ്, മാങ്കോ കേക്ക് തുടങ്ങി വ്യത്യസ്തയിനം മാങ്ങ വിഭവങ്ങളും പ്രത്യേകം ഒരുക്കിയ സ്റ്റാളിൽ ലഭ്യമാണ്. തികച്ചും മാമ്പഴങ്ങളുടെ ഉത്സവം തന്നെയാണ് നെസ്റ്റോയുടെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുള്ളത് എന്ന് നെസ്റ്റോ ഗ്രൂപ് റീജനൽ മാനേജർ നിലാസ് നയന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.