സൗദി നെസ്റ്റോയിൽ മധുവൂറും മാമ്പഴമേള
text_fieldsസൗദിയിലെ നെസ്റ്റോ ഹൈപർമാർക്കറ്റുകളിൽ മാമ്പഴമേളക്ക് തുടക്കമായപ്പോൾ
റിയാദ്: സൗദിയിലെ നെസ്റ്റോ ഹൈപർമാർക്കറ്റിൽ 'മാംഗോ ഫെസ്റ്റ്' ആരംഭിച്ചു. മാമ്പഴ ചിത്രങ്ങളോടെ കമനീയമായി അലങ്കരിച്ച് മാമ്പഴതോട്ടം പോലെയാക്കിയ ഹൈപർമാർക്കറ്റുകളിൽ ജൂൺ ഒന്ന് മുതൽ നാലുവരെയാണ് മേള. 20ൽപരം വ്യത്യസ്തയിനം മാങ്ങകളാണ് ഫെസ്റ്റിലിലുള്ളത്.
സൗദി, ഇന്ത്യ, യമൻ, പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിവിധതരം മാങ്ങകളും ഫെസ്റ്റിലുണ്ട്. വിവിധതരം മാങ്ങകളും മാങ്ങകൾകൊണ്ടുള്ള വിവിധ തരം ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. മാങ്ങ ജ്യൂസുകളും മാങ്ങ ഇട്ടുള്ള മീൻകറിയും മാങ്ങ അച്ചാറുകളും മാങ്ങയും തേങ്ങയും കൊണ്ടുള്ള ലെഡുവും മാങ്ങ ജ്യൂസുകളും മാങ്ങ ബ്രഡും മാങ്ങ കേക്കും മാങ്ങ പുഡ്ഡിങ്ങും തുടങ്ങി വിവിധ ഉത്പന്നങ്ങളും സൗദിയിലെ എല്ലാ നെസ്റ്റോ ഹൈപർമാർക്കറ്റുകളിലും ലഭ്യമാണ്. വിവിധ രാജ്യങ്ങളുടെ മാങ്ങകൾ വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് സൗദിയിലെ നെസ്റ്റോ ഹൈപർമാർക്കറ്റുകളിലും ഒരുക്കിയിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.