Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമലേഷ്യയിൽ മെഡിസിൻ...

മലേഷ്യയിൽ മെഡിസിൻ സീറ്റ്​ നേടാം​; അഡ്​മിഷൻ ടൂറുമായി മണിപ്പാൽ യൂനിവേഴ്​സിറ്റി സൗദിയിൽ

text_fields
bookmark_border
manipal
cancel

റിയാദ്​: മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അന്തർദേശീയ ജനപ്രിയ ലക്ഷ്യസ്ഥാനമായി മാറുന്ന മലേഷ്യയിലെ മണിപ്പാൽ യൂനിവേഴ്​സിറ്റി കോളജ്​ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ എം.ബി.ബി.എസ്​ ഉൾപ്പടെയുള്ള കോഴ്​സുകളിലേക്കുള്ള​ സ്​പോട്ട്​ അഡ്​മിഷൻ ടൂർ സംഘടിപ്പിക്കുന്നു.

എം.ബി.ബി.എസ്​, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ എന്നീ കോഴ്​സുകൾക്ക്​ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് മണിപ്പാൽ കോളജ്​. ഇന്ന് മലേഷ്യയിലെ ആരോഗ്യ ശുശ്രൂഷാരംഗത്ത്​ ഏറ്റവും കൂടുതൽ ഡോക്ടർമാരെ സംഭാവന ചെയ്യുന്ന മെഡിക്കൽ കോളജ്​ ആണെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും റിയാദ്, ഖോബാർ/ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അഡ്​മിഷൻ ടൂർ പരിപാടിയിൽ വെച്ച്​ ഇൻറർനാഷനൽ അഡ്മിഷൻ ഡയറക്ടർ അസ്ഗർ ഹുസൈനെ നേരിൽ കാണാനും ചർച്ച നടത്താനും കഴിയും. എം.ബി.ബി.എസ്​, ബി.എസ്​.സി ഫിസിയോതെറാപ്പി, ബി.എസ്​.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്​.സി സൈക്കോളജി എന്നീ കോഴ്​സുകളിലേക്കാണ്​ സ്​പോട്ട്​ അഡ്​മിഷൻ നടക്കുന്നത്​. യോഗ്യരായ വിദ്യാർഥികൾക്ക്​ സ്​പോട്ടിൽ അഡ്​മിഷൻ നൽകും. ഓരോ കോഴ്​സി​െൻറയും വിശദാംശങ്ങൾ ആഴത്തിൽ മനസിലാക്കാനുള്ള സെഷനും ടൂറിലുണ്ട്​. മലേഷ്യയിലേക്കുള്ള വിസ, താമസസൗകര്യം, വിദ്യാർഥി ജീവിതം എന്നിവയെ കുറിച്ചും കൂടിക്കാഴ്​ചയിൽ മാർഗനി​ർദേശം നൽകും.

സ്​പോട്ട്​ അഡ്​മിഷൻ ടൂർ ഷെഡ്യൂൾ:

-റിയാദ്​: ജൂൺ 20ന് മലസിലെ ഹോട്ടൽ വാർവിക്​

-ദമ്മാം/ഖോബാർ: ജൂൺ 21, 22 തീയതികളിൽ ഹോട്ടൽ നാവിറ്റി വാർവിക്​

-ജിദ്ദ: ജൂൺ 23, 24 തീയതികളിൽ ഹോട്ടൽ വാർവിക്​

കൂടുതൽ വിവരങ്ങൾക്ക് 06-2896662 എന്ന മണിപ്പാൽ യൂനിവേഴ്​സിറ്റി കോളജ്​ ഓഫീസ്​ നമ്പറിലോ international.marketing@manipal.edu.my എന്ന മെയിലിലോ ബന്ധപ്പെടാം. www.manipal.edu.my എന്ന സൈറ്റ്​ സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipal university
News Summary - medicine seat in Malaysia; Manipal University in Saudi with admission tour
Next Story