ശ്രദ്ധേയമായി മഞ്ചേശ്വരം കെ.എം.സി.സി ‘പിരിസപ്പാട്’
text_fieldsറിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘പിരിസപ്പാട്’ സ്നേഹസംഗമം ശ്രദ്ധേയമായി. കാസർകോടിന്റെ തനത് കലാപ്രകടനങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും സംഗമം വേദിയായി. സുലൈ ഗോൾഡൻ അബ്ദുൽ ഖാദർ നഗറിൽ കുടുംബങ്ങളടക്കം പങ്കെടുത്ത പരിപാടിയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് കുഞ്ഞി കരക്കണ്ടത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. കുറഞ്ഞ കാലയളവിൽതന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസന രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്താൻ എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് മണ്ഡലത്തെ ഉന്നതിയിലെത്തിക്കാൻ നിരന്തര ശ്രമങ്ങൾ അനിവാര്യമാണെന്നും അതിന് എം.എൽ.എ എന്ന നിലയിൽ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി. ഗോൾഡൻ അബ്ദുറഹ്മാനെ പോലെ ജനകീയനായ പൊതുപ്രവർത്തകർക്ക് നേരെ പൊലീസ് നടത്തുന്ന പ്രതികാര ക്രൂരതകൾക്കെതിരെ നിശ്ശബ്ദരാവില്ല. ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സെൻട്രൽ കമ്മിറ്റി ചെയർമാൻ എ. സലാം, നാഷനൽ കമ്മിറ്റി ട്രഷറർ അസീസ് അടുക്ക, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, ചെയർമാൻ ഖാദർ നാട്ടക്കൽ, മണ്ഡലം സെക്രട്ടറി ഇബ്രാഹിം സഫമക്ക, ട്രഷറർ ഇസ്ഹാഖ് ഫാൽക്കൺ, ജില്ല പ്രസിഡൻറ് ഷാഫി സെഞ്ച്വറി, ജില്ല സെക്രട്ടറി അഷ്റഫ് മീപ്പിരി, റഹീം സോങ്കാൾ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.