Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂമോണിയ:...

ന്യൂമോണിയ: മണ്ണാർക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
riyadh-death
cancel

റിയാദ്​: ന്യൂമോണിയ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. പാലക്കാട്​ മണ്ണാർക്കാട് മണലടി സ്വദേശി പൂക്കുന്ന് അബ്​ദു​സലാം ഫൈസി (49) ആണ്​ മരിച്ചത്​. റിയാദിൽ സ്പോർട്​സ്​ ഷോപ്പിൽ സെയിൽസ്​മാനായിരുന്നു. 

ന്യൂമോണിയ മൂർഛിച്ച്​ റിയാദ് ബദീഅയിലെ കിങ്​ സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്: തസ്​ലീന നസ്രിൻ, നാജിയ നസ്രിൻ. മരണാനന്തര നടപടികൾക്ക്​ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദിഖ് തുവ്വൂരി​​െൻറ നേതൃത്വത്തിൽ പാലക്കാട് ജില്ലാകമ്മിറ്റി, ദാറുസ്സലാം ടീമംഗങ്ങളായ റാഫി, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsriyadhfever deathmalayalam news
News Summary - Mannarkad native died in riyadh-Gulf news
Next Story