അമിത വണ്ണമുള്ള മൻസൂർ അൽഷരാരിയുെട ചികിത്സ വിജയം കാണുന്നു
text_fieldsജിദ്ദ: അമിത വണ്ണമുള്ള മൻസൂർ അൽഷരാരിയുെട ചികിത്സ വിജയം കാണുന്നു. സൗദി അറേബ്യയിലെ ഏറ്റവും തടിയുള്ള ആളായ ഈ 40കാരന് സന്തോഷ ദിനങ്ങളാണ് വന്നെത്തിയിരിക്കുന്നത്.
ആറുവർഷത്തോളമായി അമിതവണ്ണത്തെ തുടർന്ന് നടക്കാൻ കഴിയാതെ വിഷമിച്ചിരുന്ന യുവാവ് നീണ്ട ചികിത്സക്കൊടുവിൽ കഴിഞ്ഞ ദിവസം പതുക്കെ നടക്കാൻ തുടങ്ങി. റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ കഴിയുന്ന മൻസൂർ അൽഷരാരി വീൽചെയറിൽനിന്ന് എഴുന്നേറ്റ് ഡോക്ടർമാരുടെ സഹായത്തോടെ നടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആറു വർഷത്തിന് ശേഷമാണ് പതിയെയെങ്കിലും നടക്കാൻ തുടങ്ങിയത്.
നടക്കാൻ കഴിഞ്ഞത് അമിതവണ്ണം കുറക്കാൻ നടത്തിയ ശസ്ത്രക്രിയകളും ശാരീരിക വ്യായാമങ്ങളും വിജയകരമായതിെൻറയും സാധാരണ നിലയിലേക്ക് യുവാവ് തിരിച്ചുവരുന്നതിെൻറയും സൂചനകളാണെന്ന് കിങ് സഉൗദ് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഈ വർഷം ജൂലൈയിലാണ് 500 കിലോക്ക് മുകളിൽ ഭാരമെത്തിയ മൻസൂർ അൽഷരാരിയെ യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരും നഴ്സുമാരും ടെക്നീഷ്യന്മാരുമായി 60 പേരാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്. 35ാം വയസ്സ് മുതലാണ് മൻസൂൽ അൽഷരാരിക്ക് ശരീരവണ്ണം കൂടാൻ തുടങ്ങിയത്. തുടക്കത്തിൽ 100 കിലോ മാത്രമായിരുന്നു ഭാരം. പിന്നീട് 450 കിലോയിലെത്തി. അൽ ഖുറയാത്തിലെ ഡോക്ടർമാരുടെ ചികിത്സയിലൂടെ 250 കിലോ ഭാരമാക്കി ചുരുക്കിെയങ്കിലും വീണ്ടും ശരീരവണ്ണം കൂടി 500 കിലോ കവിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറക്കത്തിനും ശ്വാസോച്ഛാസത്തിനും പല പ്രയാസങ്ങളും കൂടി. പിന്നീട് ഗവൺമെൻറിെൻറ നിർദേശത്തിൽ വിദഗ്ധ ചികിത്സക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.