സമ്പൂർണ മിന മാപ് പുറത്തിറക്കി
text_fieldsജിദ്ദ: സമ്പൂർണ മിന മാപ് സഈദി കെ.എം.സി.സി ഹജ്ജ്സെൽ പുറത്തിറക്കി. എല്ലാ രാജ്യക്കാരുടെയും മിനയിലെ മകതബ് നമ്പറുകൾ, പ്രധാന റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, ഹജ്ജ്മിഷൻ ഓഫീസ്, ഇൻഫർമേഷൻ സെൻറർ, കെ.എം.സി.സി വളണ്ടിയർ സെൻറർ തുടങ്ങിയവയൊക്കെ മാപിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.സൗദി കെ.എം.സി.സി ഹജ്ജ്സെൽ ജനറൽ കൺവീനർ ജമാൽ വട്ടപ്പൊയിൽ, അബൂബക്കർ അരിമ്പ്ര, ഉമർ അരിപ്പാമ്പ്ര, വി.പി ഉനൈസ്, അബു കട്ടുപ്പാറ, നിസാർ മടവൂർ, നാസർ ഒളവട്ടൂർ, ശൗക്കത്ത് ഒഴുകൂർ എന്നിവരടങ്ങിയ സംഘമാണ് മാപ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്. ശറഫിയ ശിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അഹമ്മദ് പാളയാട്ടിന് നൽകി അബൂബക്കർ അരിമ്പ്രയാണ് മാപ്പ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ഹജ്ജ്സെൽ കൺവീനർ സി.കെ ഷാക്കിർ, സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡണ്ട് സി.കെ.എ റസാഖ്, സെക്രട്ടറിമാരായ മജീദ് പുകയൂർ, ഇസ്മാഈൽ മുണ്ടക്കുളം, സൗദി കെ.എം.സി.സി ഹജ്ജ്സെൽ വളണ്ടിയർ ക്യാപ്റ്റൻ ഉമർ അരിപ്പാമ്പ്ര, ജിദ്ദ വളണ്ടിയർ ക്യാപ്റ്റൻ വി.പി ഉനൈസ് എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും മുസ്തഫ ചെമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.