മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷം
text_fieldsദമ്മാം: കേരള മാപ്പിള കലാ അക്കാദമിയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാപ്പിളകലാ അക്കാദമി ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. മാപ്പിളപ്പാട്ടുകളുടെ ഇന്നലെകളെ കുറിച്ചും അതിനെ ജനകീയമാക്കിയ സംഗീത സംവിധായകരും പാട്ടെഴുത്തുകാരും ഗായകരുമടക്കമുള്ള മണ്മറഞ്ഞുപോയ പ്രതിഭകളെ യോഗം അനുസ്മരിച്ചു. അൽ മുന സ്ക്കൂൾ മാനേജിങ് ഡയറക്ടർ ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മാപ്പിളപ്പാട്ട് ഗാനാലാപനത്തിൽ 50 വർഷം പിന്നിട്ട ഗായകൻ ഫിറോസ് ബാബുവിനുള്ള അക്കാദമി ദമ്മാം ചാപ്റ്ററിെൻറ ഉപഹാരം മാപ്പിള കലാ അക്കാദമി ദേശീയ പ്രസിഡൻറ് ബഷീർ മുന്നിയൂർ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി മാലിക്ക് മഖ്ബൂൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷിഹാബ് കൊയിലാണ്ടി, റഹ്മാൻ കാരയാട്, ആലിക്കുട്ടി ഒളവട്ടൂർ, സാജിദ് ആറാട്ടുപ്പുഴ, ഉമർ ഓമശ്ശേരി, അഷ്റഫ് ആളത്ത് എന്നിവർ സംസാരിച്ചു.
ഫിറോസ് ബാബുവിെൻറ നേതൃത്വത്തിൽ നടന്ന ‘പാട്ടും പറച്ചിലും’ സംഗീതസന്ധ്യ സദസിന് തീർത്തും നവ്യാനുഭവമായിരുന്നു. ശിഹാബ് കൊയിലാണ്ടി കല്യാണി, റഊഫ് ചാവക്കാട്, സാബിത്ത് കണ്ണൂർ, മുഷാൽ തഞ്ചേരി, ഇബ്രാഹിം കൊട്ട എന്നിവരും ഗാനങ്ങൾ ആലപിച്ചു. അക്കാദമി ദമ്മാം ചാപ്റ്റർ പ്രസിഡൻറ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ അരീക്കോട് സ്വാഗതവും ട്രഷറർ ഒ.പി. ഹബീബ് നന്ദിയും പറഞ്ഞു.
മുസ്തഫ കുറ്റ്യേരി, ഷബീർ തേഞ്ഞിപ്പാലം, അസ്ലം കൊളക്കോടൻ, ഫൈസൽ കൊടുമ, മഹമൂദ് പൂക്കാട്, മുഹമ്മദലി ഓഷ്യാന, നജ്മുസ്സമാൻ, പ്രമോദ് പൊന്നാനി, ഷാനി വടകര, നൗഷാദ് തിരുവനന്തപുരം, ഫൻസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.