മാപ്പിള വിപ്ലവ ചരിത്രം മായ്ച്ച് കളയാനാവാത്തത് –ഗണേഷ് വടേരി
text_fieldsദമ്മാം: മാപ്പിള വിപ്ലവ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത ഒരേടാണെന്നും ഈ ചരിത്രം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവർത്തിയായി അവശേഷിക്കുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി. പ്രവാസി സാംസ്കാരിക വേദി ദമ്മാം ഘടകം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാപ്പിള വിപ്ലവവും വാരിയം കുന്നനും: മായ്ച്ച് കളയാനാവില്ല പോരാട്ട വീര്യത്തെ' എന്ന വിഷയത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്. സംഘ് പരിവാറിെൻറ അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാർ രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള ധീര രക്തസാക്ഷികളെ നീക്കം ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയും അക്രമവുമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ 'പ്രവാസി' മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹീം തിരൂർക്കാട് പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ശാഫി ചാവക്കാട് (പി.സി.എഫ്), ഹമീദ് വടകര (കെ.എം.സി.സി), അബ്ദുറഹീം വടകര (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു. അലി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ മുഹ്സിൻ ആറ്റശ്ശേരി, ഉബൈദ് വളാഞ്ചേരി, അമീൻ ചൂനൂർ, അർഷദ് വാണിയമ്പലം, അൻവർ ഹുസൈൻ, നാസർ ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.