മാറാക്കര ഗ്ലോബൽ കെ.എം.സി.സി നോർക്ക കാമ്പയിന് തുടക്കമായി
text_fieldsറിയാദ്: പ്രവാസികൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുന്നതിന് വേണ്ടി മാറാക്കര ഗ്ലോബൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന നോർക്ക കാമ്പയിന് തുടക്കമായി. ‘പ്രവാസിക്കൊരു കൈത്താങ്ങ്’ എന്ന പേരിൽ സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ നടത്തുന്ന കാമ്പയിനിൽ നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിൽ അംഗമാവാൻ പ്രവാസികൾക്ക് അവസരം ഉണ്ട്.
അബു തയ്യിൽ (ഖത്തർ), പി.വി. ശരീഫ് (യു.എ.ഇ), സി. ഫൈസൽ (കാടാമ്പുഴ) എന്നിവർ കാമ്പയിൻ കോഓഡിനേറ്റർമാരാണ്. വിവിധ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ കോഓഡിനേറ്റർമാരുമായി ഉടൻ ബന്ധപ്പെടണമെന്നും പ്രവാസി പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ മാറാക്കര പഞ്ചായത്തിലെ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും പ്രസിഡൻറ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.